കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയും മുന്‍പ് ഭാരപരിശോധന (ലോഡ് ടെസ്റ്റ്) നടത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കണ്‍സൾട്ടിംഗ് എൻജിനിയേഴ്സ് ഉൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.
ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്നാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റിയത്. ഇ. ശ്രീധരന്റെ നിർദേശപ്രകാരമാണു ഭാരപരിശോധന നടത്തി മേൽപ്പാലത്തിന്റെ ബലക്ഷയം വിലയിരുത്താതെ പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചതെന്നും ഇതു നിലവിലുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.