തിരുവനന്തപുരം: ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഓക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) 21ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ ഹെൽത്ത് കെയർ കമ്യൂണിക്കേഷൻ ഫോറം സംഘടിപ്പിക്കും. ആരോഗ്യപരിചരണ പ്രഫഷണലുകളെ ഭാവിക്കായി അഭ്യസിപ്പിക്കുക എന്ന വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത്കെയർ കമ്യൂണിക്കേഷന്റെ സ്ഥാപകയായ ഡോ. ഇന്ദു അർണേജ മുഖ്യ വിഷയഅവതരണം നടത്തും.
ആരോഗ്യപരിചരണ പ്രഫഷണലുകൾ, ആശുപത്രി അഡ്മിനിസ്ട്രേറ്റർമാർ, ജീവനക്കാർ, വിദ്യാഭ്യാസ സേവന ദാതാക്കൾ, അക്കാഡമിക്കുകൾ എന്നിവർക്ക് സൗജന്യമായ മുൻകൂർ രജിസ്ട്രേഷനോടെ ഈ ഫോറത്തിൽ പങ്കെടുക്കാം.
ഫോറത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://cloud.2occupationalenglishtest.org/KochiForum19 വഴി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 19. യുകെ, അയർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദുബായ്, സിംഗപ്പൂർ, മാൾട്ട, നമീബിയ, യുക്രെയ്ൻ എന്നിവടങ്ങളിലെ പ്രധാന ആരോഗ്യപരിചരണ ബോർഡുകളും കൗണ്‍സിലുകളും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനുള്ള രേഖയായി ഒഇടിയെ അംഗീകരിച്ചിട്ടുണ്ട്.