ആലപ്പുഴ: ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ- ഫുമ്മയുടെ സംസ്ഥാന സമ്മേളനം 15, 16, 17 തീയതികളിൽ ആലപ്പുഴ കാംലോട്ട് കണ്വൻഷൻ സെന്ററിൽ നടക്കും. 15ന് രാവിലെ പത്തരയ്ക്കു പതാക ഉയർത്തും. വൈകുന്നേരം മൂന്നിനു സഞ്ചരിക്കുന്ന ഫർണിച്ചർ-വാഹന പ്രദർശനത്തിന്റെ ഉദ്ഘാടനവും നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.