വാഴക്കുളം: രാജ്യത്തെ കർഷക പ്രസ്ഥാനങ്ങൾ സംഘടിച്ചു നീങ്ങിയാലേ കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്ന് ഇൻഫാം രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ. വാഴക്കുളത്ത് ഇൻഫാം സംസ്ഥാന ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന ഉപോത്പന്ന നിർമാണ സംരംഭങ്ങൾ ആരംഭിച്ചാൽ മാത്രമേ കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കാനാകൂ. സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ ഇൻഫാം നേതൃത്വം നൽകണം. കർഷകരെ രക്ഷിക്കാൻ അവർ തന്നെ മുൻകൈയെടുക്കണം. സർക്കാർ സംവിധാനങ്ങൾ കർഷകർക്ക് ഉപകാരപ്പെടാതെ വരുന്പോൾ ബദൽ സംവിധാനങ്ങൾ കർഷകർതന്നെ കണ്ടെത്തണമെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ ആമുഖ പ്രഭാഷണവും മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണവും ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ കർഷക അവകാശ പ്രഖ്യാപനവും നടത്തി. ഫാ. ജോസഫ് കാവനാടി, ഫാ. തോമസ് മറ്റമുണ്ടയിൽ, മൈതീൻ ഹാജി, ജോയി തെങ്ങും കുടി, ഫാ. പോൾ ചെറുപളളി, ഡോ. ജോസഫ് തോമസ്, ഫാ. ജിൻസ് കിഴക്കേൽ, ഏബ്രഹാം മാത്യു, പി.സി. ജോസഫ്, ഫ്രാൻസിസ് ജോർജ്, ജോസ് പെരുന്പിള്ളിക്കുന്നേൽ, തോമസ് വർഗീസ് താണിക്കൽ, സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകരുടെ ആവശ്യങ്ങളും ആശയങ്ങളും ഒത്തൊരുമയോടെ പൊതുജനശ്രദ്ധയിൽപ്പെടുത്തി അധികൃതരിൽനിന്നു നേടിയെടുക്കാനുള്ള അവകാശപ്രഖ്യാപനവും കർഷകപ്രക്ഷോഭവും സംഘടിപ്പിക്കുമെന്നു സംഘാടകർ അറിയിച്ചു.
സ്വതന്ത്ര വ്യാപാരക്കരാറിന്മേൽ രാഷ്ടീയ പാർട്ടികൾ അടവുനയം സ്വീകരിച്ചപ്പോൾ ഇതര കർഷക പ്രസ്ഥാനങ്ങളോടു ചേർന്ന് ഇൻഫാം നടത്തിയ മുന്നേറ്റമാണ് കേന്ദ്ര സർക്കാർ ആർസിഇപി കരാറിൽനിന്നു പിന്തിരിയാൻ കാരണമെന്ന് അവകാശ പ്രഖ്യാപന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ആസിയാൻ കരാറിന്മേൽ അടിയന്തര അവലോകനത്തിനു കേന്ദ്ര സർക്കാർ തയാറാകണം. ഇടനിലക്കാരുടെ ചൂഷണം തടയാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്നും ആവശ്യമുയർന്നു.