വാഴക്കുളം: സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിനു നാളെ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ തിരിതെളിയും. നാലു ദിവസം നീണ്ടുനിൽക്കുന്ന കൗമാര കലാമേള വൈകുന്നേരം അഞ്ചിന് നടൻ മനോജ് കെ. ജയൻ ഉദ്ഘാടനം ചെയ്യും.
കൊച്ചി അഡ്വാസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ കെ.സി. സണ്ണി യോഗം ഉദ്ഘാടനം ചെയ്യും. സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.എം. ഇബ്രാഹിംഖാൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോർജ് തടത്തിൽ, റവ.ഡോ. സിജൻ ഊന്നുകല്ലേൽ, ഡോളി കുര്യാക്കോസ്, ജോസി ജോളി, എൻ.ജെ. ജോർജ്, ജോസ് പെരുന്പിള്ളിക്കുന്നേൽ എന്നിവർ പ്രസംഗിക്കും.
കോണ്‍ഫെഡറേഷൻ ഓഫ് സഹോദയയുടെയും ഓൾ കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.