ഹരിദാസ്
തിരുവല്ല
കാവുംഭാഗം കിഴക്കുംമുറി ചക്കാത്തറ സി.എൻ. ഹരിദാസ് (അനിയൻ-64) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ: രത്നമ്മ. മകൾ: ശരണ്യ (മാലിദ്വീപ്), മരുമകൻ: രാജേഷ് വാതൂർ (വളഞ്ഞവട്ടം).
രാജമ്മ
തിരുവല്ല
കല്ലുങ്കൽ കളത്തിൽ യോഹന്നാന്റെ ഭാര്യ രാജമ്മ (54) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വെൺപാല സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിൽ. മക്കൾ: അനു, അഞ്ചു, ജോമോൻ, മരുമക്കൾ: സജി, ബിബിൻ.
അമ്മിണിയമ്മ
തട്ടയിൽ
ഇടമാലി ചേന്നാത്ത് പരേതനായ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുധാകുമാരി, സുഷമകുമാരി. മരുമക്കൾ: വിജയനാഥൻ, പരേതനായ വിക്രമൻ നായർ.
സനിൽ കുമാർ
തടിയൂർ
പുത്തേഴം കരിന്പുങ്കൽ കിഴക്കേതിൽ പരേതനായ സത്യപാലന്റെ മകൻ സനിൽകുമാർ (28) നിര്യാതനായി. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. മാതാവ്: ബീന. സഹോദരി: സീന (എവിറ്റി, കാക്കനാട്).
പത്തനംതിട്ട
10:26 PM Nov 12, 2019 | Deepika.com