മൂന്നാർ: കുഞ്ഞുസേ... നിന്റെ പപ്പയോടും നിന്നോടും എല്ലാവരോടും ലിജി അമ്മ തെറ്റുചെയ്തു. വല്യചാച്ചയ്ക്കറിയാം നീയും റിജോ പപ്പയും ലിജിയമ്മയോട് ക്ഷമിക്കുമെന്ന്. അതുപോലെ വല്യചാച്ചനും ജിജോചാച്ചനും പപ്പിച്ചിയും കൊച്ചാമ്മിയും ജോയലും ജോഫിറ്റയും സോളിയപ്പയും സിന്ധുമ്മയും ചാച്ചൻമാരും ആന്റിമാരും മറ്റെല്ലാവരും ലിജിയമ്മയോട് ഈശോയെപ്രതി ക്ഷമിക്കുവാ. കുഞ്ഞുസേ.. മാലാഖക്കുഞ്ഞേ... നീ ഈശോയോട് ലിജിയമ്മയ്ക്കും ആ അങ്കിളിനുംവേണ്ടി പ്രാർഥിക്കണേ. സ്നേഹത്തോടെ കുഞ്ഞപ്പ...
സഹോദരഭാര്യ സ്വന്തം മകളെന്നുപോലും നോക്കാതെ കുട്ടിയുടെ ജീവനെടുത്തിട്ടും ആ അരുംപാതകം ചെയ്ത വ്യക്തിയോട് ക്ഷമിച്ചുകൊണ്ട് ഫാ. വിജോഷ് ഇട്ട പോസ്റ്റ് നിരവധിപേരുടെ കണ്ണുകളെ ഈറനണിയിച്ചു.
ജൊവാനയുടെ പ്രിയ കുഞ്ഞപ്പയായിരുന്നു ഫാ. വിജോഷ്. അതുപോലെതന്നെ വിജോഷച്ചന് ജൊവാന കുഞ്ഞൂസ് ആയിരുന്നു. രണ്ടുപേർക്കും അത്രത്തോളം അടുപ്പമുണ്ടായിരുന്നു.
അച്ചന്റെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത ചെടിനടുന്ന ജൊവാനയുടെ ചിത്രം നിരവധിപേരാണ് കണ്ടത്. അതുവഴി ഒത്തിരയേറെപേർ അച്ചന് ആശ്വാസവാക്കുകളയയ്ക്കുകയും ചെയ്തു. സ്വർഗത്തിൽ ചെടിനടുവാൻ കൂഞ്ഞൂസ് പോയി എന്ന അച്ചന്റെ പോസ്റ്റും ഒരുപാടുപേരിൽ നൊന്പരമുണർത്തി. കൂഞ്ഞൂസിനോട് സംസാരിക്കുന്ന രീതിയിൽ തന്നെയായിരുന്നു അച്ചന്റെ പോസ്റ്റ്.
നിയമത്തിന്റെ മുന്പിൽ കുറ്റവാളിയായി നിൽക്കേണ്ടിവരുമെങ്കിലും അച്ചന്റെ ഹൃദയവിശാലതയ്ക്കുമുന്പിൽ ലിജിക്കു തലകുനിക്കേണ്ടി വരില്ല, പക്ഷേ പ്രണമിക്കേണ്ടിവരും.
സംഭവം അറിഞ്ഞപ്പോൾമുതൽ തകർന്ന കുടുംബത്തിന്റെ ആശ്വാസമായി മുള്ളൂർ കുടുംബാംഗമായ അച്ചൻ ഒപ്പമുണ്ടായിരുന്നു. സഹോദരഭാര്യയെന്ന നിലയിൽ കുടുംബത്തിൽ നല്ല രീതിയിൽതന്നെ കഴിഞ്ഞുവന്നിരുന്ന ലിജിക്ക് ഇങ്ങനെയൊക്കെ ചെയ്യുവാൻ എങ്ങനെ കഴിഞ്ഞുവെന്ന അന്പരപ്പിലാണ് അച്ചനും കുടുംബാംഗങ്ങളും.
മൂന്നാർ ഇന്റഗ്രൽ സോഷ്യൽ ട്രാൻസ്ഫർമേഷൻ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടറും ഗൂഡാർവിള സെന്റ് ജോസഫ് പള്ളി വികാരിയുമാണ് ഫാ. വിജോഷ്. ശാന്തന്പാറയിലെ നൊന്പരപ്പൂവായി മാറിയ രണ്ടരവയസുകാരി ജൊവാനയ്ക്ക് ഇന്ന് നാട് യാത്രാമൊഴിയേകും.