തിരുവനന്തപുരം: സിനിമാ ടിക്കറ്റിന്റെ നികുതി പരമാവധി 18 ശതമാനമായി ക്രമീകരിച്ചിട്ടുണ്ടെന്നും ഇനി അതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പൻ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.