പാലാ: കെട്ടിടനിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് പരിക്കേറ്റ തൊഴിലാളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചു.
ഇടനാട് കൊച്ചുപറമ്പില്‍ കെ.വി. ചന്ദ്രനാണ് (55) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30 ന് നെല്ലിയാനി പള്ളിക്ക് സമീപമായിരുന്നു അപകടം. നിര്‍മാണ തൊഴിലാളിയായ ചന്ദ്രന് കെട്ടിടത്തില്‍ മച്ച് വാര്‍ക്കുന്നതിനായി തട്ട് അടിച്ച ശേഷം ഇറങ്ങുമ്പോള്‍ കാല് വഴുതിവീഴുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ വത്സമ്മ കുറിച്ചി കോയിപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: മനീഷ് ചന്ദ്രന്, മിനു. മരുമക്കള്‍: അമ്പിളി, അരുണ്‍ പുളിന്താനം, കുറിച്ചിത്താനം (സൗദി).