തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പിനെത്തുടർന്നു വിവാദമായ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന്. ഇന്നു ചേരുന്ന പിഎസ്സി യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. പരീക്ഷാ തട്ടിപ്പുകേസിൽ പ്രതികളായ മൂന്നുപേർ ഒഴികെയുള്ളവരുടെ നിയമനം വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച അന്തിമതീരുമാനം കമ്മീഷൻ എടുത്തിരുന്നില്ല.
വിവാദമായ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ റാങ്ക് പട്ടികയിൽ നിന്നു നിയമനം നടത്തുന്നതിൽ എതിർപ്പില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ ത്തു ടർന്നാണ് നിയമന നപടികൾ വേഗത്തിലാക്കുന്നതിനു പിഎസ്സി തീരുമാനിച്ചത്. മറ്റുള്ള ഉദ്യോഗാർഥികളുടെ നിയമനത്തിനു തടസമില്ലെന്നു സർക്കാരും വ്യക്തമാക്കിയിരുന്നു.