ബോളിവുഡിൽ തരംഗം തീർത്ത അനേകം ഗ്ലാമർ നായികമാരെ പരിചയപ്പെടുത്തിയ സംവിധായകൻ രാംഗോപാൽ വർമ്മ പുതിയ നായികയുമായി എത്തുന്നു.
ഒഡീഷയിൽ നിന്നുള്ള ചൂടൻ സുന്ദരി അപ്സരാ റാണിയാണ് ആർ.ജി.വിയുടെ പുതിയ സിനിമ ത്രില്ലറിൽ നായികയാകുന്നത്. രാംഗോപാൽ വർമ്മ തന്നെ തന്റെ പുതിയ നായികയുടെ ചിത്രം സാമൂഹ്യമാധ്യങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നു.
1999 ലെ ചുഴലിക്കാറ്റിന് ശേഷം ഒഡീഷയെക്കുറിച്ച് താൻ അധികം കേട്ടിട്ടില്ല എന്നു പറഞ്ഞാണ് വർമ്മ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കന്നത്. 1999 ലെ ചുഴലിക്കാറ്റ് കഴിഞ്ഞ ശേഷം അപ്സരയെ കാണും വരെ ഒഡീഷയെ കുറിച്ച് പോലും കേട്ടിട്ടില്ല. എന്നാ എല്ലാത്തരത്തിലുമുള്ള കൊടുങ്കാറ്റ് സൃഷ്ടിക്കാനും ഒഡീഷയ്ക്ക് കഴിയുമെന്ന് ഇപ്പോൾ ഇവളെ കണ്ട ശേഷം മനസിലായി. ഇത്തരത്തിലുള്ള സുന്ദരികൾ ഉണ്ടെന്നത് ഒഡീഷയെ കൂടുതൽ കരുത്തുറ്റതാക്കും- ആർജിവി കുറിച്ചു. ത്രില്ലർ എന്ന തന്റെ പുതിയ സിനിമയിലാണ് അപ്സരാ റാണിയെ ആർജിവി നായിക ആക്കിയിരിക്കുന്നത്.
നടിയെ ഏറെ പ്രശംസിച്ച രാംഗോപൽ വർമ്മ ഇവിടെ നിന്നും കൂടുതൽ പ്രതിഭകളെ കണ്ടെത്തുമെന്നും പറഞ്ഞു. ഒഡീഷയിൽ തന്നെക്കാൾ മിടുക്കികൾ ഏറെയുണ്ടെന്നും അവസരം കിട്ടുന്നില്ലെന്നും മറ്റുള്ളവർ ഒഡീഷയിലെ പ്രതിഭകളെ കൂടി ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ആയിരുന്നു അപ്സരുയുടെ മറുപടി.
ആപ്സരയുടെ കൂടുതൽ ഗ്ളാമറസായ രംഗങ്ങളുള്ള സിനിമയുടെ രംഗങ്ങളും ആർജിവി പുറത്തു വിട്ടിട്ടുണ്ട്. മികച്ച നർത്തകിയും അഭിനേത്രിയുമാണ് അപ്സര.
ഒഡീഷയിൽ ജനിച്ച അപ്സരാ റാണി താമസിക്കുന്നത് ഹൈദരാബാദിലാണ്. ഉൗർമ്മിളയും, രാധികാ ആപ്തേയും അടക്കം അനേകം ഗ്ളാമർ നടിമാരെ ബോളിവുഡിൽ അവതരിപ്പിച്ച സംവിധായകനാണ് രാംഗോപാൽ വർമ്മ.