രാജകുമാരി: രാജകുമാരി ഇടമറ്റത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നടുമറ്റം കാരയ്ക്കാട്ട് പരേതനായ ഷാജിയുടെ മകൻ ജിഷാദ് (അച്ചു - 20) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. എൻആർ സിറ്റിയിൽനിന്ന് നടുമറ്റത്തേക്കുവന്ന ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കാരയ്ക്കാട്ട് ബാബുവിന്റെ മകൻ നവീന് (14) ഗുരുതരമായി പരിക്കേറ്റു.
നവീനിനെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജിഷാദിന്റെ മൃതദേഹം അടിമാലിയിലെ ആശുപത്രിയിലേക്കു മാറ്റി. രാജാക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു. സിസിലിയാണ് ജിഷാദിന്റെ അമ്മ. ഒരു സഹോദരിയുണ്ട്.