കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ചു യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ നല്കിയ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുര്ടന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
ഈമാസം ഒന്നിനാണ് ഇവരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളുമടക്കം പിടിച്ചെടുത്തതിനെത്തുടര്‍ന്നു യുഎപിഎ കുറ്റം ചുമത്തുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണു കഴിയുന്നതെന്നും മൊബൈല്‍ ഫോണ്‍ മാത്രമാണ് തന്റെ കൈയില്‍നിന്നു പിടിച്ചെടുത്തതെന്നും അലന്റെ ഹര്‍ജിയില്‍ പറയുന്നു. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. ഏതെങ്കിലും തീവ്രവാദ സംഘടനകളുമായോ അവയിലെ അംഗങ്ങളുമായോ ബന്ധമുണ്ടെന്നതിനു തെളിവില്ലെന്നും ഹര്‍ജിയിലുണ്ട്. മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകം തന്റെ കൈവശമുണ്ടായിരുന്ന കവറില്‍നിന്നു പിടിച്ചെടുത്തെന്നു പറയുമ്പോഴും ഇതു യുഎപിഎ ചുമത്താന്‍ മതിയായ കാരണമല്ലെന്നു താഹയുടെ ഹര്‍ജിയില്‍ പറയുന്നു.
തനിക്കെതിരേ പോലീസ് കൃത്രിമ തെളിവുകളുണ്ടാക്കുകയാണെന്നും മയക്കുമരുന്നു കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ടു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജികള്‍ 14നു വീണ്ടും പരിഗണിക്കും.