കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ സിപിഎം കൈയൊഴിയുന്നു. നിയമസഹായം നല്‍കുകയും മന്ത്രിയുള്‍പ്പെടെയുള്ളവര്‍ വീട് സന്ദര്‍ശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് യുവാക്കള്‍ക്ക് നല്കിയ പിന്തുണയില്‍നിന്ന് പാര്‍ട്ടി പിൻവാങ്ങുന്നത്.
യുഎപിഎ ചുമത്തിയ പാര്‍ട്ടി അംഗങ്ങളായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന് ഷുഹൈബ് (20) എന്നിവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണിപ്പോള് തീരുമാനം. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും പോലീസ് ഇക്കാര്യം വ്യക്തമാക്കി. ജില്ലാ സെക്രട്ടറി പി.മോഹനന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം (ഐബി) യുവാക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. യുവാക്കള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഐബി സമര്‍പ്പിച്ചതെന്നാണ് വിവരം.