![അനിശ്ചിതകാല സമരം അഞ്ചാം ദിനത്തിലേക്ക്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13268887/full.jpg)
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ദ്രിയോസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിനത്തിലേക്ക്. ഓർത്തഡോക്സ് സഭയുടെ പള്ളി കൈയേറ്റം അവസാനിപ്പിക്കുക, ഇടവക അംഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്. യാക്കോബായ സഭ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സഭാ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നൽകി. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ നേതൃത്വത്തിലാണ് പ്രതിനിധികൾ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.
ഇന്നലെ നടന്ന പ്രതിഷേധ സമരത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭ വർക്കിംഗ് കമ്മിറ്റി അംഗം ഫാ.മാത്യു ഏബ്രഹാം, വൈദീക ട്രസ്റ്റി ഫാ.സ്ലീബാ പോൾ വട്ടവേലി, ഫാ.വർഗീസ് പുതുമലക്കുടി, ഫാ.കുര്യാക്കോസ് ചാത്തനാട്ടിൽ, ഫാ.ഏബ്രഹാം ആലിയാട്ട്കുടി, ഫാ.ഷാജൻ വി.ഏബ്രഹാം, ഫാ.ചെറിയാൻ കള്ളിയാട്ട് തുടങ്ങിയവർ പങ്കെടുത്തു. സമരത്തിനു പിന്തുണ അറിയിച്ച് എസ്സി എസ്ടി ക്രസ്ത്യൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പൂന്തുറ സതീഷ്, കണ്‍വീനർ ജയരാജ്, ജയൻ വിൻസെന്റ് തുടങ്ങിയവരും സമരപ്പന്തലിൽ എത്തിയിരുന്നു.