കൊച്ചി: കേരളത്തിന്റെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ടു നിർമാണ - സാങ്കേതികവിദ്യയിലെ രൂപകല്പനയെക്കുറിച്ചു ചർച്ച ചെയ്യാൻ യുവ സംരംഭകരും നവീന ആശയദാതാക്കളും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും വലിയ മേക്കർ ഫെസ്റ്റിനു കൊച്ചി ഡിസൈൻ വീക്ക് ഉച്ചകോടി ആതിഥ്യമരുളും.
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിസംബർ 14നാണ് ഫെസ്റ്റ് നടക്കുന്നത്. ഡിസംബർ 12 മുതൽ 14 വരെയാണ് കൊച്ചി ഡിസൈൻ വീക്ക്. മോട്ട്വാനി ജഡേജ ഫൗണ്ടേഷനാണ് മേക്കർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യുവാക്കളിലും വിദ്യാർഥികളിലും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർക്ക് മാർഗനിർദേശം നൽകുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് മേള. അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ അയ്യായിരത്തിൽപ്പരം പേർ സമ്മേളനത്തിൽ പങ്കെടുക്കും. വിവരങ്ങൾക്ക് http://makerfest kerala.com എന്ന വെബ്സൈറ്റിലോ makerfestkerala@gmail. com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.