![ആരെയും അപമാനിച്ചില്ലെന്നു കോളജ് പ്രിൻസിപ്പൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13168534/full.jpg)
പാലക്കാട്: ബിനീഷ് ബാസ്റ്റ്യന്റെ ആരോപണം തെറ്റാണെന്നും ഇതുസംബന്ധിച്ച് മന്ത്രി എ.കെ. ബാലനെ നേരിൽ കണ്ട് റിപ്പോർട്ട് നല്കിയതായും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കുലാസ് പറഞ്ഞു. ആരെയും അപമാനിച്ചിട്ടില്ല. പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചത് അനിൽ രാധാകൃഷ്ണ മേനോനെയാണ്. യൂണിയൻ ഭാരവാഹികളുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്നും എല്ലാവരോടും താൻ മാപ്പു പറയാൻ ഒരുക്കമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
എന്നാൽ, തന്റെ സിനിമയിൽ ചാൻസ് ചോദിച്ചുനടക്കുന്ന ബിനീഷ് ബാസ്റ്റ്യനോടൊപ്പം വേദി പങ്കിടാൻ താൻ ഒരുക്കമല്ലെന്ന് അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞതായി കോളജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് പറഞ്ഞു. തുടർന്ന് അനിൽ പോയതിനുശേഷം താൻ വരാമെന്നു ബിനീഷ് പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം പ്രസംഗിക്കുന്നതിനിടെ ബിനീഷ് വേദിയിൽ കയറി കുത്തിയിരിക്കുകയായിരുന്നു. പ്രശ്നത്തിൽ വിദ്യാർഥികളും യൂണിയനും ബിനീഷ് ബാസ്റ്റ്യനൊപ്പമാണെന്നും ചെയർമാൻ പറഞ്ഞു.