മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് ആറ് ലക്ഷത്തോളം രൂപയുടെ സ്വർണവും സിഗരറ്റും പിടികൂടി. കഴിഞ്ഞദിവസം രാവിലെ 5.50ന് ദുബായിൽനിന്ന് എത്തിയ ഗോ എയർ വിമാനയാത്രക്കാരനായ മുംബൈ സ്വദേശി ഇബ്രാഹിം മുഹമ്മദിൽനിന്നാണ് ഇവ പിടികൂടിയത്. എയർക്രീമിൽ ഒളിപ്പിച്ചുവച്ച സ്വർണം സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് കണ്ടെടുത്തത്.