കൊച്ചി: അപായ സാധ്യതയുള്ള ഗർഭധാരണത്തെക്കുറിച്ചും ഗർഭസ്ഥ ശിശുചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ചുമുള്ള ദേശീയ സെമിനാർ (സൈമർ പെരിക്കോണ്‍) നാളെ മുതൽ മൂന്നു വരെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും. പെരികോണിന്റെ ഒന്‍പതാമത് സെമിനാറിൽ മികച്ച ദേശീയ, അന്താരാഷ്ട്ര പ്രഭാഷകർ ക്ലാസുകൾ നയിക്കുമെന്നു ഓർഗനൈസിംഗ് കോ- ചെയർപേഴ്സണ്‍ ഡോ. പരശുറാം ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.