+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നു ത​ല​മു​റ​ക​ളു​ടെ സം​ഗ​മം

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​കു​ടും​ബ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ് ന​ട​ൻ സു​കു​മാ​ര​ന്‍റെ കു​ടും​ബം. മ​ക്ക​ളാ​യ ഇ​ന്ദ്ര​ജി​ത്തും പൃ​ഥ്വി​രാ​ജും ഭാ​ര്യ മ​ല്ലി​ക​യും മ​രു​മ​ക​ളാ​യ പൂ​ർ​ണി​മയു​മെ​ല്ലാം അ​റി​യ
മൂ​ന്നു ത​ല​മു​റ​ക​ളു​ടെ സം​ഗ​മം

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​കു​ടും​ബ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ് ന​ട​ൻ സു​കു​മാ​ര​ന്‍റെ കു​ടും​ബം. മ​ക്ക​ളാ​യ ഇ​ന്ദ്ര​ജി​ത്തും പൃ​ഥ്വി​രാ​ജും ഭാ​ര്യ മ​ല്ലി​ക​യും മ​രു​മ​ക​ളാ​യ പൂ​ർ​ണി​മയു​മെ​ല്ലാം അ​റി​യ​പ്പെ​ടു​ന്ന അ​ഭി​നേ​താ​ക്ക​ളാ​ണ്. ഇ​വ​രു​ടെ കു​ടും​ബ വി​ശേ​ഷ​ങ്ങ​ളും മ​റ്റും മ​ല​യാ​ള സി​നി​മാ​സ്വാ​ദ​ക​ർ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.

സി​നി​മ​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​ന്പ​തി​ക​ളാ​ണ് പൃ​ഥ്വി​രാ​ജും ഭാ​ര്യ സു​പ്രി​യ മേ​നോ​നും, ഇ​ന്ദ്ര​ജി​ത്തും ഭാ​ര്യ പൂ​ർ​ണി​മ​യും. ഇ​വ​രു​ടെ മ​ക്ക​ളാ​യ പ്രാ​ർ​ഥ​ന​യ്ക്കും ന​ക്ഷ​ത്ര​യ്ക്കും അ​ലം​കൃ​ത​യ്ക്കും പോ​ലും ആ​രാ​ധ​ക​രു​ണ്ട്. ഇ​പ്പോ​ഴി​താ എ​ല്ലാ​വ​രും കൂ​ടി ഏ​വ​രും ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ പൃ​ഥ്വി​യു​ടെ ഭാ​ര്യ സു​പ്രി​യ പ​ക​ർ​ത്തി​യ ഒ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ പൃ​ഥ്വി​രാ​ജ്. മൂ​ന്ന് ത​ല​മു​റ​ക​ളു​ടെ സം​ഗ​മം എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ചി​ത്രം ഇ​തി​ന​കം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റിക്ക​ഴി​ഞ്ഞു.

നേ​ര​ത്തെ ത​ന്നെ പൃ​ഥ്വി​യും സു​പ്രി​യ​യു​മൊ​ക്കെ ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​കാ​റു​ള്ള​ത്. പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന പു​ത്ത​ൻ ചി​ത്രം ഏ​റെ പ്ര​ത്യേ​ക​ത​കളു​ള്ള​താ​ണ്.

ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും മ​ടി​യി​ൽ അ​വ​രു​ടെ മ​ക്ക​ളെ കാ​ണാം. പി​റ​കി​ലെ ചു​വ​രി​ൽ മ​ണ്‍​മ​റ​ഞ്ഞ ന​ട​നും അ​വ​രു​ടെ അ​ച്ഛ​നു​മാ​യ സു​കു​മാ​ര​നെ​യും കാ​ണാം. വ​ല​തു വ​ശ​ത്ത് പൃ​ഥ്വി​യും അ​ലം​കൃ​ത​യും ഇ​ട​തു​വ​ശ​ത്ത് ഇ​ന്ദ്ര​ജി​ത്തും ന​ക്ഷ​ത്ര​യും. മൂ​ന്നു ത​ല​മു​റ​ക​ൾ, ഫാ​മി​ലി വീ​ക്കെ​ൻ​ഡ് എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​ണ് പൃ​ഥ്വി​രാ​ജ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.