കോഴഞ്ചേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പല്ലാട് - പുന്നോൻ വീട്ടിൽ മുരളി- ലളിതാഭായി ദമ്പതികളുടെ മകൻ അർജുൻ എം. നായരാണ് (17) ഇന്നലെ പുലർച്ചെ മരിച്ചത്. സംസ്കാരം പിന്നീട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മേലുകരയിൽ അർജുൻ ഓടിച്ച ബൈക്ക് റോഡിൽ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
കിടങ്ങന്നൂർ എസ്വിജിവി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു.
കിടങ്ങന്നൂർ എസ്വിജിവി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു.