മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ താരങ്ങളിൽ ഒരാളാണ് കോട്ടയം നസീർ. സിനിമകൾക്ക് പുറമെ സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് കോട്ടയം നസീർ.
അടുത്തകാലത്ത് കോട്ടയം നസീർ ഒരു അഭിമുഖത്തിൽ ലാലേട്ടനും എന്റെ വീടും തമ്മിൽ രസകരമായ ഒരു ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. പണ്ട് നടന്റെ വീടിനടുത്ത് മോഹൻലാൽ ഒരു ചടങ്ങിനായി വന്നതും പിന്നീട് സംഭവിച്ച കാര്യങ്ങളുമാണ് കോട്ടയം നസീർ പറഞ്ഞത്.
ഞങ്ങളുടെ കുടുംബ വീടിന് ചുറ്റും ധാരാളം ഒഴിഞ്ഞ പറന്പുകളുണ്ടായിരുന്നു. 1983-ൽ ലാലേട്ടനും പ്രേംനസീർ സാറും അഭിനയിച്ച ആട്ടക്കലാശം എന്ന സിനിമ വീടിനടുത്തുളള തിയറ്ററിൽ 50 ദിവസം ഹൗസ് ഫുളളായി ഓടിയതിന്റെ ആഘോഷം നടന്നു. അന്ന് സ്റ്റേജിട്ടത് ഞങ്ങളുടെ തറവാട് വീടിന്റെ സമീപമുളള പറന്പിലായിരുന്നു. അവിടെ ലാലേട്ടൻ വന്ന് പ്രസംഗിച്ചതൊക്കെ കുട്ടിയായിരുന്ന എനിക്ക് ഓർമയുണ്ട്.
പറഞ്ഞുവന്നത് അന്ന് ആ സ്റ്റേജ് കെട്ടിയ സ്ഥലത്താണ് ഇപ്പോൾ ഞാൻ നിർമിച്ച എന്റെ വീടുളളത്. മിമിക്രി രംഗത്തു വന്ന ശേഷം സ്റ്റേജുകളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് സമീപമുളള പണ്ട് മാങ്ങ പെറുക്കിയ ഓടിക്കളിച്ച പറന്പുകളും എനിക്ക് വാങ്ങാൻ കഴിഞ്ഞു. അഭിമുഖത്തിൽ കോട്ടയം നസീർ പറഞ്ഞു.