തിരുവനന്തപുരം: മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രവേശിപ്പിച്ച മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. മരുന്നുകളോടും ചികിത്സയോടും അദ്ദേഹത്തിന്റെ ശരീരം പൂർണമായി പ്രതികരിക്കുന്നുണ്ട്. ചെറിയ തോതിൽ ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടെങ്കിലും ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ട്.