കൊച്ചി: കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇടതുപക്ഷത്തെ മാറ്റിനിര്‍ത്താനാവില്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം സൂചിപ്പിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് - ബി എറണാകുളം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
വര്‍ഗീയതയും ജാതിയും മാത്രം ആയുധമാക്കി തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ ശ്രമിച്ച വര്‍ഗീയ ദുഷ്ട ശക്തികള്‍ക്കെതിരേ ജനങ്ങള്‍ തിരിഞ്ഞ കാഴ്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. വര്‍ഗീയശക്തികളെ വകവരുത്തിയ വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെ ദീപാവലിയാക്കി ഉപതെരഞ്ഞെടുപ്പിനെ മാറ്റിയെന്നും യോഗം അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ കൊച്ചി കോര്‍പറേഷന്റെ ദുര്‍ഭരണത്തിനെതിരേയുള്ള പ്രതിഷേധ സൂചകമായി മേയറുടെ കോലം കത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് ചെയര്മാന് പോള്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.