കണ്ണൂര്‍: വാളയാർ പീഡന കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ പോലീസും പ്രോസിക്യൂഷനും പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടന്നത്. കേസ് നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയ്ക്കു പിന്നിൽ സര്‍ക്കാരിനും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസ് ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടിയുണ്ടാകണമെന്നും അദേഹം പറഞ്ഞു. ആദ്യം കുറ്റവിമുക്തനാക്കപ്പെട്ട പ്രതി പ്രദീപ് കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകന് എന്‍. രാജേഷിനെ സർക്കാർ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാനാക്കിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.