+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ക​നാ​കു​ന്ന ​ര​ണ്ട്: ഫസ്റ്റ്ലുക്ക് എത്തി

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാൽ ഒരുക്കുന്ന രണ്ട് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ഔദ്യോഗിക ഫേസ്ബുക്ക് ​പേ​ജി​ലൂ​ടെയാണ് പ
വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ക​നാ​കു​ന്ന ​ര​ണ്ട്: ഫസ്റ്റ്ലുക്ക് എത്തി

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാൽ ഒരുക്കുന്ന രണ്ട് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ഔദ്യോഗിക ഫേസ്ബുക്ക് ​പേ​ജി​ലൂ​ടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

എ​ല്ലാ മ​നു​ഷ്യ​രെ​യും ഒ​രു​പോ​ലെ കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന വാ​വ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ളൊ​രു സ​ഞ്ചാ​ര​മാ​ണ് സി​നി​മ. മാ​റി​വ​രു​ന്ന ജാ​തി​മ​ത രാ​ഷ്ട്രീ​യ പ​രി​സ​ര​ങ്ങ​ളെ​യും ഭ​യ​ങ്ങ​ളെ​യും ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ൽ നോ​ക്കി​ക്കാ​ണു​ന്ന സി​നി​മ​കൂ​ടി​യാ​ണ് ര​ണ്ട്.

വി​ഷ്ണു ഉണ്ണി​കൃ​ഷ്ണ​ൻ, അ​ന്ന​രേ​ഷ്മ രാ​ജ​ൻ, ഇ​ന്ദ്ര​ൻ​സ്, ടി​നി​ടോം, ഇ​ർ​ഷാ​ദ്, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, സു​ധി​കോ​പ്പ, മാ​ല പാ​ർ​വ​തി, അ​നീ​ഷ് ജി. ​മേ​നോ​ൻ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, സ്വ​രാ​ജ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ഹെ​വ​ൻ​ലി മൂ​വീ​സിന്‍റെ ബാനറിൽ പ്ര​ജീ​വ് സ​ത്യ​വ്ര​ത​ൻ ആണ് ചിത്രം നിർമിക്കുന്നത്. ക​ഥയും തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും ബി​നു​ലാ​ൽ ഉ​ണ്ണിയുടേതാണ്. റ​ഫീ​ഖ് അ​ഹ​മ്മ​ദിന്‍റെ വരികൾക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ സംഗീതം പകരുന്നു.