നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള(സിയാൽ)ത്തിന്റെ രജതജൂബിലി പ്രമാണിച്ച് ഇന്ത്യാ പോസ്റ്റ് പ്രത്യേക പോസ്റ്റൽ കവറും സ്റ്റാമ്പും പുറത്തിറക്കി. സീനിയർ പോസ്റ്റൽ സൂപ്രണ്ട് അർച്ചന ഗോപിനാഥ് ആദ്യദിന കവർ സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യന് നൽകി പ്രകാശനം ചെയ്തു.
വിമാനത്താവള നിർമാണത്തിൽ പൊതുജന പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ച് 1994ലാണ് സിയാൽ എന്ന കമ്പനി സ്ഥാപിതമായത്. അഞ്ചു വർഷം കൊണ്ട് വിമാനത്താവളം പ്രവർത്തനസജ്ജമാക്കാൻ കമ്പനിക്കു കഴിഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.