പയ്യന്നൂര്‍: സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസപ്രദമാകുന്ന നികുതി ഇളവുകളും മറ്റുസഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന്(കുബ്സോ) സംസ്ഥാന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കുകളെ ലയിപ്പിച്ച് വലിയ ബാങ്കുകള്‍ രൂപീകരിക്കുന്പോള്‍ സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ കിട്ടാത്ത അവസ്ഥയാണ് വരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ചെറുത്ത് തോല്‍പ്പിച്ച് രാജ്യത്തെ വീണ്ടെടുക്കണമെന്നും പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സമ്മേളനത്തിന്റെ സമാപനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് അംഗം എം. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി. ശബരീഷ്കുമാര്‍, ടി.വി. ചാര്‍ളി, വി.കൃഷ്ണന്, പോള്‍സണ്‍ ആലപ്പാട്ട്, പി. യതീന്ദ്രദാസ്, എ.പി. നാരായണന്, ഹുസൈന് വല്ലാഞ്ചിറ, കെ. ബ്രിജേഷ്കുമാര്‍, പി. ലളിത, ടി.വി. സുനില്‍, ഡി.കെ. ഗോപിനാഥ്, പി.വി. ബാബു, കെ.പി.മോഹനന് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ പ്രസിഡന്റായി ആര്യാടന് മുഹമ്മദിനെയും വർക്കിംഗ് പ്രസിഡന്റായി ഹുസൈന് വല്ലാഞ്ചിറയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി. ശബരീഷ് കുമാര്‍ -ജന. സെക്രട്ടറി, രാജന് ജോസ് മണ്ണുത്തി-ട്രഷറർ.