സിസ്റ്റർ സെനോബിയ
എഫ്സിസി
കരുവന്നൂർ
ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ കരുവന്നൂർ സെന്റ് ജോസഫ്സ് മഠാംഗമായ സിസ്റ്റർ സെനോബിയ എഫ്സിസി നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.00ന് കരുവന്നൂർ സെന്റ് ജോസഫ്സ് മഠം സെമിത്തേരിയിൽ. പരേത ചെമ്മണ്ട ഇടവക അരിന്പൂർ വറീത്-മറിയം ദന്പതികളുടെ മകളാണ്. പഴുവിൽ, കരുവന്നൂർ, പടിഞ്ഞാറെ ചാലക്കുടി, മനകൊടി, വെള്ളിക്കുളങ്ങര സെന്റ് പോൾസ്, ചാലക്കുടി എസ്എച്ച്, കുഴിക്കാട്ടുക്കോണം, മാപ്രാണം, കരാഞ്ചിറ ആരോഗ്യമാതാ, കരാഞ്ചിറ പയസ്, കൽപ്പറന്പ്, പൊയ്യ സെന്റ് തോമസ് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ക്ലാര, പരേതരായ ലോനപ്പൻ, പൗലോസ്, ഏലിയ, ജോസഫ്.
സിസ്റ്റർ അബീലിയ
എഫ്സിസി
തൃശൂർ
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ തൃശൂർ അസീസി പ്രോവിൻസിലെ പഴുവിൽ സെന്റ് ആന്റണീസ് എഫ്സി മഠാംഗമായ സിസ്റ്റർ അബീലിയ എഫ്സിസി (86) നിര്യാതയായി. മുണ്ടൂർ ആലപ്പാട്ട് വറീത്-ഏല്യ ദന്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെങ്ങിണിശേരി പെർപ്പച്വൽ ഹെൽപ് എഫ്സി കോണ്‍വെന്റ് ചാപ്പലിൽ തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വള്ളൂരാന്റെ പ്രധാന കാർമ്മികത്വത്തിൽ നടത്തും. പെരിങ്ങോട്ടുകര സെറാഫിക്, മമ്മിയൂർ ലിറ്റിൽ ഫ്ളവർ, നസ്രത്ത്, വെങ്ങിണിശ്ശേരി പിഎച്ച്, ഏങ്ങണ്ടിയൂർ സെന്റ് വിൻസെന്റ്, തൃശൂർ എംഐ, മുണ്ടൂർ സെന്റ് ഫ്രാൻസിസ്, തൃശൂർ അസീസി, തിരൂർ സീയോണ്‍ റിന്യുവൽ സെന്റർ, മങ്ങാട് സെന്റ് ആൻസ്, മറ്റം അസംപ്ഷൻ, വെണ്ടൂർ മേഴ്സി പ്രെയർ സെന്റർ, അടുപ്പുട്ടി ക്രിസ്തു ജ്യോതി, പഴുവിൽ ആന്റോ ഭവൻ, വെങ്ങിണിശേരി അൽവേർണിയ, മണലാടി ഹോളി എയ്ഞ്ചൽസ്, ഗുരുവായുർ പുഷ്പാലയ, പഴുവിൽ സെന്റ് ആന്റണീസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചാക്കപ്പൻ
ഒല്ലൂർ
ക്രിസ്റ്റഫർ നഗറിൽ പുത്തൂർ ഏനോക്കാരൻ ഒൗസേപ്പിന്റെ മകൻ ചാക്കപ്പൻ(85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ദീപിക മുൻ ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞല- പുതുക്കാട് അയിനിക്കൽ ചിറ്റിശേരി കുടുംബാംഗം. മക്കൾ: ജോസഫ് (എൻജിനിയർ, റെയിൽവേ, ചെന്നൈ), രാജു (ദുബായ്), ജെൻസൻ (ദമാം). മരുമക്കൾ: ജീന, ജെസി, ഷോജ.
കൗണ്‍സിലർ ലാലി ജെയിംസിന്റെ
ഭർത്താവ് ജെയിംസ്
തൃശൂർ
മഹിളാ കോണ്‍ഗ്രസ് നേതാവും കോർപറേഷൻ കൗണ്‍സിലറുമായ ലാലി ജെയിംസിന്റെ ഭർത്താവ് ചിറ്റിലപ്പിള്ളി ജെയിംസ്(55) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ജെറിൻ, മരിയ. മരുമകൻ: മിംഗിൾ.
അന്നമ്മ
പുത്തൂർ
പൗണ്ട് റോഡ് ചുങ്കത്ത് (മാണി ചാക്കു) പരേതനായ അന്തോണിയുടെ ഭാര്യ അന്നമ്മ (85)നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ജോയ്, ആന്റൊ, പരേതനായ ജോസ്, ജോണി, മേഴ്സി, ഡേവിസ്, സിസ്റ്റർ വിജിൽ (റൂബി). മരുമക്കൾ: മേരി, സിജു, പുഷ്പം, മോളി, രാജു, ബേബി.
സിസിലി
നെല്ലായി
പന്തല്ലൂർ മച്ചിങ്ങൽ പരേതനായ ജോസിന്റെ ഭാര്യ സിസിലി(71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെല്ലായി സെന്റ് മേരീസ് പള്ളിയിൽ. മകൻ: ബെന്നി. മരുമകൾ: ലിൻസി.
ആര്യ അന്തർജനം
ചാലക്കുടി
കിഴക്കേടത്ത് മനയിൽ പരേതനായ വാസുദേവൻ നന്പൂതിരിയുടെ ഭാര്യ ആര്യ അന്തർജനം(78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. അങ്കമാലി ആര്യന്പിള്ളി കുടുംബാംഗമാണ്. മക്കൾ: മുരളീധരൻ നന്പൂതിരി (ഭാഗവത ആചാര്യൻ), ഹരിനാരായണൻ നന്പൂതിരി (ഭാഗവത ആചാര്യൻ), വിവേക് വാസുദേവൻ, പരേതയായ ബിന്ദു. മരുമക്കൾ: ഉഷ, രമ, സന്ധ്യ (സഹൃദയ എൻജിനീയറിംഗ് കോളജ്, കൊടകര), കുഴിക്കാട്ട് പ്രകാശ് നന്പൂതിരി.
ഭാസ്കരൻ നായർ
മേലൂർ
പണിക്കാട്ടിൽ ഭാസ്കരൻ നായർ(75)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വവസതിയിൽ. ഭാര്യ: സരസ്വതി (റിട്ട.അധ്യാപിക). മക്കൾ: പ്രദീപ് കുമാർ(ദുബായ്), പ്രദോപ് കുമാർ(ദുബായ്), പ്രിയ(കുവൈറ്റ്). മരുമക്കൾ: പ്രവീണ, വിദ്യ, കൃഷ്ണകുമാർ. മേലൂരിലെ ഭാരതീയ ജനത പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും, പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായിരുന്നു.
അജീഷ്
ചേലക്കര
തോന്നൂർക്കര പടിഞ്ഞാറ്റു മുറിയിൽ ഏരിക്കാട്ടിൽ (പാപ്പുള്ളി പടി) കൃഷ്ണൻ കുട്ടിയുടെ മകൻ അജീഷ്(31) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുതുരുത്തി പുതുശേരി ശ്മശാനത്തിൽ. അമ്മ: വിലാസിനി. സഹോദരൻ: അനൂപ് (കുവൈറ്റ്).
വിജയപിഷാരസ്യാർ
മുളങ്കുന്നത്തുകാവ്
മുളങ്കുന്നത്തുകാവ് പടിഞ്ഞാറെ പിഷാരം വിജയപിഷാരസ്യാർ(93) നിര്യാതയായി. മുളങ്കുന്നത്തുകാവ് അയ്യപ്പസ്വാമി ക്ഷേത്രം കഴകം ജീവനക്കാരിയായിരുന്നു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കിഴക്കേ പിഷാരം നാരായണൻകുട്ടി പിഷാരടി. മക്കൾ: ശോഭ, രാമചന്ദ്രൻ, കൃഷ്ണകുമാർ (ഫിനാൻസ് ഓഫീസർ കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രം, ശ്രീകാര്യം), നാരായണൻ. മരുമക്കൾ: പരേതനായ തിപ്പലശേരി മാധവപിഷാരടി, ശോഭന, രമ, രതി.
എൽസി
വടക്കാഞ്ചേരി
കുന്നത്തേരി ചിറ്റിലപ്പിള്ളി ജോസ് ഭാര്യ എൽസി (72) നിര്യാതയായി. സംസ്കാരം നടത്തി. കോട്ടപ്പുറം കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: വർഗീസ്, സിസ്റ്റർ ലില്ലി(അധ്യാപിക ഹോളി എയ്ഞ്ചൽസ് സ്കൂൾ ഒല്ലൂർ), സോജൻ (ഇലക്ട്രിഷ്യൻ കരിയന്നൂർ). മരുമക്കൾ: ഓമന ആറ്റുപുറം, ജിജി അഞ്ഞൂർ.
ലാല
മണലൂർ
അണ്ടേഴത്ത് രാജീവന്റെ ഭാര്യ ലാല (49) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: വിഷ്ണു, വൈശാഖ്.
സാബു
തിരൂർ
കോഞ്ചേരി റോഡ് ചാലയ്ക്കൽ ദേവസി മകൻ സാബു(50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് തിരൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ബിന്ദു. മകൾ: അലീന.
അയ്യ
കൊരട്ടി
മുരിങ്ങൂർ വെളുത്തുപ്പറന്പിൽ അയ്യ(90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അയ്യപ്പൻ, ലീല മണി, ഗീത. മരുമക്കൾ: വത്സ, പരേതനായ ചന്ദ്രൻ, ശശി.
മേരി
മുട്ടിത്തടി
ചാഴൂക്കാരൻ പരേതനായ ദേവസിയുടെ ഭാര്യ മേരി(70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വെള്ളാനിക്കോട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ. മക്കൾ: ഷാജു, ജോജു, ജിജോ, ജിനി. മരുമക്കൾ: ടിജി, സൗമ്യ, ജെന്നി, ജോബി.
ദേവകി അമ്മ
തൈക്കാട്
വാകയിൽ ദേവകി അമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സത്യനാഥൻ (റിട്ട. അധ്യാപകൻ), ശോഭ, പ്രീത, ബിന്ദു. മരുമക്കൾ: പ്രസന (അധ്യാപിക), കേശവദാസ് പെരുനെല്ലി (സി പി ഐ എം ഉൗരകം ബ്രാഞ്ച് അംഗം), വേണുഗോപാൽ, മനോഹരൻ.
ആന്റണി
ഇരിഞ്ഞാലക്കുട
മീത്തിക്കര വലിയ വീട്ടിൽ ലോനപ്പൻ ആന്റണി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: വെള്ളാഞ്ചിറ കണ്ണൂക്കാടൻ മേരി. മക്കൾ: ബെന്നി (ദുബായ്), ബിജു (മുബൈ), ആശ. മരുമക്കൾ: ബീന, റീന, പോൾ.
നന്ദിനി
പുല്ലഴി
പരേതനായ വാപ്പനയിൽ രവീന്ദ്രൻ നായരുടെ ഭാര്യ നന്ദിനി ആന്പക്കാട്ട്(60) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം അമേരിക്കയിൽ നടത്തി. മക്കൾ: രാജേഷ് (അമേരിക്ക), സ്മിത. മരുമക്കൾ: സൗമ്യ, രാമചന്ദ്രൻ.
പുരുഷോത്തമൻ
വിയ്യൂർ
പ്ലാവിൻകൂട്ടം റോഡ് ചക്കാമഠത്തിൽ കുഞ്ഞാമൻ മകൻ പുരുഷോത്തമൻ(69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സുമതി. മക്കൾ: പ്രസൂണ്‍, പ്രവീണ്‍. മരുമക്കൾ: കൃഷ്ണപ്രിയ, രമ്യ.
വിശ്വംഭരൻ
കൊടുങ്ങല്ലൂർ
എടവിലങ്ങ് അത്താണിക്ക് വടക്ക് വശം കരിമാത്ത് വിശ്വംഭരൻ(69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വിദ്യ, വിനീഷ്(മസ്കറ്റ്), വിപിൻ(ദുബായ്). മരുമക്കൾ: നെഹറു, ചിന്നു, അശ്വതി.
ഗോപാലകൃഷ്ണൻ
വലപ്പാട്
കുണ്ടായിൽ ഗോപാലകൃഷ്ണൻ(72) നിര്യാതനായി. ദീർഘകാലം സലാലയിൽ ബിസിനസ് ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുനന്ദ. മക്കൾ: ഗിരീഷ്, സുരേഷ്, ഹരീഷ്. മരുമക്കൾ: ഷിത, ദിനി, ഷിൻസ.
സുബ്രഹ്മണ്യൻ
വടക്കേകാട്
കച്ചേരിപ്പടി വില്ലേജ് ഓഫിസിനു സമീപം വേഴന്പറന്പത്ത് സുബ്രഹ്മണ്യൻ(63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: രഞ് ജീഷ്, നിജീഷ്, നിജിത. മരുമക്കൾ: സൗമ്യ, ശിഖ, അജയൻ.
ജോണി
താഴെക്കാട്
ചാതേലി ദേവസി ജോണി(77) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: മിനി, സിനി, മേജോ, സീമ. ഹിമ. മരുമക്കൾ: ജെയ്സൻ, ജോർജ്, ലിറ്റി, റോയ്, ബിജു.
കാർത്ത്യായിനി
പൂക്കോട്
ആലുവക്കാരൻ പരേതനായ ഗോവിന്ദന്റെ ഭാര്യ കാർത്ത്യായിനി (87) നിര്യാതയായി.
രാമചന്ദ്രൻ നായർ
നെട്ടിശേരി
മണിയങ്ങാട്ടിൽ രാമചന്ദ്രൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: കച്ചേരി ചന്ദ്രിക. മക്കൾ: ഗോപകുമാർ, വിജി. മരുമകൻ. സുധീഷ്.
സി.ഡി. ജോസഫ്
ചെന്പന്തൊട്ടി
റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ സി.ഡി. ജോസഫ് ചെമ്മണ്ണൂർ (74) നിര്യാതനായി. സംസ്കാരം ഇന്നു ഒൻപതിന് ചെന്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ടി.വി. മാർഗരറ്റ്, തൃശൂർ ചിറ്റാട്ടുകര തേറാട്ടിൽ കുടുംബാംഗം (റിട്ട. അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ, ചെന്പന്തൊട്ടി). മക്കൾ: ബിന്ദു (അധ്യാപിക, കെകെഎൻഎം എയുപി സ്കൂൾ, ഏരുവേശി), ബെന്നി (അയർലൻഡ്), വിനീത (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ). മരുമക്കൾ: ജോജോ പറയകാട്ടിൽ (സപ്ലൈ ഓഫീസർ, ഇരിട്ടി), ആൽവിൻ (അയർലൻഡ്), ആൻസൺ (ധനലക്ഷ്മി ബാങ്ക്, തൃശൂർ).
തൃശൂര്‍
11:16 PM Oct 27, 2019 | Deepika.com