സി.ഡി. ജോസഫ്
ചെന്പന്തൊട്ടി
റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ സി.ഡി. ജോസഫ് ചെമ്മണ്ണൂർ (74) നിര്യാതനായി. സംസ്കാരം ഇന്നു ഒൻപതിന് ചെന്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ടി.വി. മാർഗരറ്റ്, തൃശൂർ ചിറ്റാട്ടുകര തേറാട്ടിൽ കുടുംബാംഗം (റിട്ട. അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ, ചെന്പന്തൊട്ടി). മക്കൾ: ബിന്ദു (അധ്യാപിക, കെകെഎൻഎം എയുപി സ്കൂൾ, ഏരുവേശി), ബെന്നി (അയർലൻഡ്), വിനീത (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ). മരുമക്കൾ: ജോജോ പറയകാട്ടിൽ (സപ്ലൈ ഓഫീസർ, ഇരിട്ടി), ആൽവിൻ (അയർലൻഡ്), ആൻസൺ (ധനലക്ഷ്മി ബാങ്ക്, തൃശൂർ).
ഗംഗാധരൻ
തലശേരി
തലശേരി ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും നഗരസഭ മുൻ വൈസ് ചെയർമാനും ചൊക്ലി വി.പി. ഓറിയന്റൽ ഹൈസ്കൂൾ റിട്ട. അധ്യാപകനുമായിരുന്ന ടെമ്പിൾ ഗേറ്റ് വാടിക്കൽ സാജിൽ എ.യു. ഗംഗാധരൻ (83) നിര്യാതനായി. സംസ്കാരം ഇന്നു 10 ന് കുണ്ടുചിറ ശ്മശാനത്തിൽ. പരേതരായ ഉപ്പോട്ട കണാരി വൈദ്യർ-കല്യാണിയമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: എ.എം. ശാന്തകുമാരി (റിട്ട. മുഖ്യാധ്യാപിക, ഓറിയന്റൽ സ്കൂൾ). മക്കൾ: അജയ് (യുഎസ്എ), ജീജ, ഷീജ. മരുമക്കൾ: ജയറാം, സന്തോഷ്, വിദ്യ. സഹോദരങ്ങൾ: സോമൻ, പരേതരായ രാമദാസൻ വൈദ്യർ, ലക്ഷ്മണൻ, മൈഥിലി, കൃഷ്ണൻ വൈദ്യർ, വാസുദേവൻ, പദ്മനാഭൻ.
കുഞ്ഞുലക്ഷ്മി
കൂത്തുപറമ്പ്
പാട്യം ഓട്ടച്ചിമാക്കൂലിലെ ബിജോയ് ഭവനിൽ എം.വി. കുഞ്ഞുലക്ഷ്മി (83) നിര്യാതയായി. ഖാദി ചർക്കാ പ്രചാരകയും ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വിനോഭജി കേരളത്തിൽ നടത്തിയ പദയാത്രയിൽ അംഗവുമായിരുന്നു. ഭർത്താവ്: പരേതനായ നാവൂറിയൻ കണാരി. മക്കൾ: രമേശ് ബാബു (റിട്ട. മുഖ്യ അധ്യാപകൻ, പാറാൽ സൗത്ത് കൂത്തുപറമ്പ യുപി സ്കൂൾ), ആശാലത (റിട്ട. മുഖ്യ അധ്യാപിക, പാറാൽ എൽപി സ്കൂൾ, ചൊക്ലി), പുഷ്പലത, രഞ്ജിത്ത് ബാബു (അഭിഭാഷകൻ, തലശേരി), റജിന, ബിജോയ് ബാബു (സീനിയർ മാനേജർ, കനറാ ബാങ്ക്, മംഗളൂരു). മരുമക്കൾ: പ്രേമലത, ജ്യോതിബാസ് (റിട്ട. മുഖ്യധ്യാപകൻ, നോർത്ത് വയലളം എൽപി സ്കൂൾ), ജനാർദനൻ (റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫീസർ, ബിഎസ്എൻഎൽ, കണ്ണൂർ), ഷൈമ, സുരഞ്ജ് (റിട്ട. ക്ലർക്ക്, ആർവി എച്ച്എസ്എസ്, ചൊക്ലി), ഷിജില (മാനേജർ, കനറാ ബാങ്ക്, മംഗളൂരു).
ബാലകൃഷ്ണൻ
കക്കാട്
ഭീലായ് സ്റ്റീൽ പ്ലാന്റ് റിട്ട. സീനിയർ മാനേജർ കക്കാട് അരയാൽതറക്ക് സമീപം പ്രഭാലയം വീട്ടിൽ കെ.പി. ബാലകൃഷ്ണൻ (88) ഭിലായിൽ നിര്യാതനായി. സംസ്കാരം ഇന്നു ഭിലായിൽ നടക്കും. പരേതരായ കെ. കുഞ്ഞമ്പു-കോണി പൊരിയൻ പുതിയപുരയിൽ കല്യാണി ദന്പതികളുടെ മകനാണ്. ഭാര്യ: പ്രഭ (കക്കാട്). മക്കൾ: മീറ (മാനേജർ, അലഹബാദ് ബാങ്ക്, ദുർഗ്, മധ്യപ്രദേശ്), റീന (ബംഗളൂരു), ഡോ. ഷീന (ദുബായ്). മരുമക്കൾ: ശ്രീകാന്ത് (ഭിലായ്), പി.വി. കൃഷ്ണൻ (ബംഗളൂരു). സഹോദരങ്ങൾ: കരുണാകരൻ (കൂത്തുപറമ്പ്), കൗസല്യ (മുണ്ടയാട്), പരേതരായ രാമുണ്ണി മാസ്റ്റർ, ഗോവിന്ദൻ, നാരായണൻ, രാഘവൻ.
സോമശേഖര വാര്യർ
തളിപ്പറമ്പ്
വടക്കാഞ്ചേരിയിലെ കെ.വി.സോമശേഖര വാര്യര്‍ (54) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: സുധര്‍മ, മാളവിക. സഹോദരങ്ങള്‍: ആനന്ദവല്ലി, സന്താനവല്ലി.
ലീല
കൂത്തുപറമ്പ്
മമ്പറം പറമ്പായി ഗാന്ധി സ്മാരക വിജ്ഞാനകേന്ദ്രത്തിന് സമീപം കോളാട്ടിൽ വീട്ടിൽ പി.കെ. ലീല (74) നിര്യാതയായി. ഭർത്താവ്: പരേതനായ തൂണേരി ഗോപാലൻ. മക്കൾ: ലിംന, പി.കെ. ലിജീഷ് (സെക്രട്ടറി, മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ലിനോജ്. മരുമക്കൾ: സജീവൻ, പ്രഗിന, ഷീല.
മധുമോഹനൻ
കൂത്തുപറമ്പ്
പാറാലിലെ മധുമോഹനൻ (58) നിര്യാതനായി. പരേതനായ അമ്പു-മങ്ങാടൻ പാഞ്ചാലി ദന്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കൾ: റിഥിൻ, മൃദുൽ. സഹോദരങ്ങൾ: ശാന്ത, സതി, ലീല, രഘു, വേണുഗോപാലൻ, ജയൻ.
സുകുമാരൻ നായർ
പരിയാരം
പറവൂർ മണികണ്ഠപുരം ശ്രീരംഗം വീട്ടിൽ പി.ആർ. സുകുമാരൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ പദ്മാവതി അമ്മ. മക്കൾ: മിനിമോൾ, അരുൺകുമാർ (ദുബായ്), അനിൽകുമാർ (മുംബൈ), ബിന്ദു, അജിത്കുമാർ (ദുബായ്). മരുമക്കൾ: നാരായണൻ നമ്പ്യാർ (മുംബൈ), രശ്മി (കാടാംകുന്ന്), സിന്ധു (മുംബൈ), സുരേഷ്കുമാർ (പച്ചാണി), ബിന്ദു (തേർത്തല്ലി). സഹോദരങ്ങൾ: സരോജിനി അമ്മ, രാജമ്മ, ജഗദമ്മ, ശശിധരൻ നായർ, വിമല സുരേഷ്.
ദിലീപൻ
മട്ടന്നൂർ
നിടുവോട്ടുംകുന്നിലെ സിദ്ധാർഥിൽ പി.പി. ദിലീപൻ (59) നിര്യാതനായി. പരേതരായ പുല്ലൂക്കരയിലെ പി.പി. അച്യുതൻ-മാധവി ദന്പതികളുടെ മകനാണ്. ഭാര്യ: പ്രസീന (മഞ്ഞോടി). മകൻ: സിദ്ധാർഥ് (എൻജിനിയർ, ബംഗളൂരു). സഹോദരങ്ങൾ: ഡോ. പി.പി. രാഘവൻ (ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി), ശാന്ത, രാധ, പ്രദീപൻ, പരേതനായ ചന്ദ്രൻ.
കണ്ണൂര്‍
10:26 PM Oct 27, 2019 | Deepika.com