സ്വാതന്ത്ര്യ സമര സേനാനി മരങ്ങാട്ട് പത്മനാഭൻ
കരുനാഗപ്പള്ളി: സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായിരുന്ന, ആദിനാട് തെക്ക്, മരങ്ങാട്ട് (ബീനാ നിവാസ്) മരങ്ങാട്ട് പത്മനാഭൻ (98) നിര്യാതനായി. കേരള ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1921ൽ ജനിച്ച അദ്ദേഹം 18 വയസു മുതൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കാളിയായി. വിവിധ ജയിലുകളിലായി 16 മാസം ജയിൽശിക്ഷ അനുഭവിച്ചു. രണ്ടു തവണ രാജ്യം താമ്രപത്രം നൽകി ആദരിച്ചിട്ടുണ്ട്. ആർഎസ്പി യിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം, കെഎസ്പിയിലും ജനതാ പാർട്ടിയിലും പ്രവർത്തിച്ചു. കക്ക, കാവ്യ മാലിക, ജയിൽ മുറ്റത്തെ റോസാപ്പൂ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ഭാര്യ: പരേതയായ സുലോചന (റിട്ട. ടീച്ചർ കുലശേഖരപുരം യുപിഎസ്). മക്കൾ: സുരേഷ് ബാബു (ദുബായ്), സുലേഖാ രാധാകൃഷ്ണൻ, സുധീർ ബാബു, ബീന, പരേതനായ സുനിൽ ബാബു. മരുമക്കൾ: ലിംല (ദുബായ്), എസ്. രാധാകൃഷ്ണൻ (റിട്ട.സബ് ഡിവിഷണൽ എൻജിനീയർ ബിഎസ്എൻഎൽ ), സിന്ധു (കുലശേഖരപുരം യുപി എസ്), രാജേന്ദ്രബാബു (ലിംല മെഡിക്കൽസ്).
ഏലിയാമ്മ വർഗീസ്
കുണ്ടറ: വടക്കനാഴികത്തു പുത്തൻ വീട്ടിൽ പരേതരായ വി. ഐ. വർഗീസിന്റെയും അന്നമ്മയുടെയും മകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് റിട്ട. നഴ്സിംഗ് ഡയറക്ടർ ഏലിയാമ്മ വർഗീസ് (ഏലമ്മ-93) നിര്യാതയായി. സംസ്കാരം 29ന് ഉച്ചയ്ക്ക് 12 നു കുണ്ടറ ശാലേം മാർത്തോമ്മാ പള്ളിയിൽ.
രത്നമ്മ
കൊല്ലം: കടവൂർ മഹാദേവ നഗർ 158, പരപ്പത്ത് വീട്ടിൽ രവീന്ദ്രൻ ഭാര്യ രത്നമ്മ (71) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9.30നു മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ശ്രീലത, അനിൽകുമാർ, അജിത്കുമാർ, അജയകുമാർ. മരുമക്കൾ: സുനിൽ, ലളിത, അനിത, ശാലിനി.
ജാനകി
പിറവന്തൂർ: വാഴത്തോപ്പ് മുത്തിപ്പാറ കിഴക്കേതിൽ ജാനകി (87) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11.30ന്.
വർഗീസ്
പത്തനാപുരം: മാക്കുളം വടക്കേവീട്ടിൽ സി.ജി വർഗീസ് (പാപ്പച്ചന് 82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: മേരിക്കുട്ടി .മക്കൾ: ലാലി, ഗ്രേസി, ജിജി. മരുമക്കൾ: രാജു, ബാബു, നിഷ.
തങ്കമ്മ
പത്തനാപുരം: തലവൂര്‍ കുരാ ലക്ഷ്മി സദനത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍. മക്കൾ: അംബികാദേവി, പ്രസന്നകുമാരി, ഉഷാകുമാരി. മരുമക്കൾ: ഗോപിനാഥൻ പിള്ള പരേതനായ ചന്ദ്രശേഖരൻ പിള്ള, ജയമോഹൻ.
മിൻസി
ചണ്ണപ്പേട്ട: പള്ളിത്തേരി ജോളി ഭവനിൽ റോയിയുടെ ഭാര്യ മിൻസി (35) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ആൻസി, ആഷ്ലി.
കൊല്ലം
12:57 AM Oct 27, 2019 | Deepika.com