+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​ർ നോ​മി​നി​യെ ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​യാ​​​ളെ ഒ​​​ഴി​​​വാ​​​ക്കി ഡോ. ​​​മോ​​​ഹ​​​ൻ കു​​​ന്നു​​​മ്മ​
സ​ർ​ക്കാ​ർ നോ​മി​നി​യെ ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​യാ​​​ളെ ഒ​​​ഴി​​​വാ​​​ക്കി ഡോ. ​​​മോ​​​ഹ​​​ൻ കു​​​ന്നു​​​മ്മ​​​ലി​​​നെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ നി​​​യ​​​മി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച ഡോ. ​​​പ്ര​​​വീ​​​ണ്‍ ലാ​​​ൽ കു​​​റ്റി​​​ച്ചി​​​റ​​​യെ​​​യും പ​​​ട്ടി​​​ക​​​യി​​​ലു​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്ന മു​​​ൻ​ മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​ന്‍റെ മ​​​ക​​​ൻ ഡോ. ​​​വി. രാ​​​മ​​​ൻ​​​കു​​​ട്ടി​​​യെ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണു അ​​​വ​​​സാ​​​ന പേ​​​രു​​​കാ​​​ര​​​നാ​​​യ ​​​മോ​​​ഹ​​​ൻ ​​​കു​​​ന്നു​​​മ്മ​​​ലി​​​നെ നി​​​യ​​​മി​​​ച്ച​​​ത്. വി​​​സി​​​യാ​​​യി​​​രു​​​ന്ന ഡോ.​​​ എം.​​​കെ.​​​സി. നാ​​​യ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.

ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​വും മെ​​​ഡി​​​സി​​​ൻ ഡീ​​​നു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​കെ. മോ​​​ഹ​​​ന​​​ൻ (മോ​​​ഹ​​​ൻ കു​​​ന്ന​​​മ്മൽ) പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ എം​​​ഇ​​​എ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ റേ​​​ഡി​​​യോ ഡ​​​യ​​​ഗ്‌നോ​​​സി​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് റേ​​​ഡി​​​യോ ഡ​​​യ​​​ഗ്‌നോ​​​സി​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ലം അ​​​ധ്യാ​​​പ​​​ക​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചിട്ടു ണ്ട്. 2016ൽ ​​​മ​​​ഞ്ചേ​​​രി സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​ൻ​​​സി​​​പ്പ​​​ലാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി സ​​​മ​​​ർ​​​പ്പി​​​ച്ച മൂ​​​ന്നു പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്നു മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റും നി​​​ല​​​വി​​​ൽ തൃ​​​ശൂ​​​ർ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​പ്ര​​​വീ​​​ണ്‍​ലാ​​​ൽ കു​​​റ്റി​​​ച്ചി​​​റ​​​യെ വി​​​സി​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു താ​​​ത്​​​പ​​​ര്യ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ, രാ​​​ജ്ഭ​​​വ​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ ഡോ.​​​വി. രാ​​​മ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ​​​യും മൂ​​​ന്നാം ​പേ​​​രാ​​​യി മോ​​​ഹ​​​ന​​​നെ​​​യും പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. എ​​​ന്നാ​​​ൽ, മോ​​​ഹ​​​ന​​​നെ വി​​​സി​​​യാ​​​യി നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ട് ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ഇ​​​ന്ത്യ​​​ൻ റേ​​​ഡി​​​യോ​​​ജി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​മേ​​​ജിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്, ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗം തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ച ഡോ. ​​​മോ​​​ഹ​​​ന​​​ൻ ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​വു​​​മാ​​​ണ്. 2016ൽ ​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം അ​​​ട​​​ക്കം നി​​​ര​​​വ​​​ധി അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഡോ.​​​ബി. ഇ​​​ക്ബാ​​​ൽ ക​​​ണ്‍​വീ​​​ന​​​റാ​​​യ സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ൽ എം​​​ജി​​​ആ​​​ർ മെ​​​ഡി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മ​​​യി​​​ൽ​​​വാ​​​ഹ​​​ന​​​ൻ, യു​​​ജി​​​സി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഹ​​​രി ഗൗ​​​തം എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു അം​​​ഗ​​​ങ്ങ​​​ൾ.