കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർമാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ നാളെ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.