സൂസൻ രാജു
ആയൂർ
നീറായ്ക്കോട് നെല്ലിമൂട്ടിൽ റിട്ട. അംബാസഡർ ജോർജ് രാജുവിന്റെ ഭാര്യ സൂസൻ രാജു (61) ഡൽഹിയിൽ നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് നീറായ്ക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കൊട്ടാരക്കര പടിഞ്ഞാറേക്കര ആനന്ദമന്ദിരം കുടുംബാംഗമാണ്. മക്കൾ: ഡോ. ലോല രാജു, ഡോ. റൂബിൻ രാജു (യുഎസ്എ). മരുമകൻ: ബ്ലസൻ ബാബു.
ഗ്രേസിക്കുട്ടി
കുണ്ടറ
കിഴക്കേ കല്ലട കൊടുവിള പുളിവിള വീട്ടിൽ വിരമിച്ച സബ് ഇൻസ്പെക്ടർ ജി .സിൽവസ്റ്ററിന്റെ ഭാര്യ ഗ്രേസിക്കുട്ടി (80-റിട്ട അധ്യാപിക, എംജിഎൽപിഎസ്, കൊടുവിള) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയത്തിൽ. മക്കൾ: സുരേഷ് (സെന്റ് ജോൺസ് ഹൈസ്കൂൾ, ഇരവിപുരം),സാബു (നെറ്റ് കെയർ ഇന്റർനെറ്റ്, പേരയം), സരോജം, സന്തോഷ്. മരുമക്കൾ: റ്റീന,സിന്ധു,ഷിബു,അനു.
മേരി വർഗീസ്
പുനലൂർ
മീൻകുളം ഈന്തൻകുഴിയിൽ പരേതനായ കുര്യാക്കോസ് വർഗീസിന്റെ ഭാര്യ മേരി വർഗീസ് (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മീൻകുളം ലൂർദ്മാതാ ചർച്ചിൽ.
കെ. തോമസ്
ആയൂർ
നടുക്കുന്ന് ചരുവിള പുത്തൻവീട്ടിൽ കെ. തോമസ് (74) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചയ്ക്ക് ഒന്നിനു നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ തോമസ്. മക്കൾ: ജോസ്, അലക്സ്, സാബു, ലാലി, ബിനു. മരുമക്കൾ: ജെസ്സി, ഒമേഷി, ഷൈനി, സജി.
ഗ്ലാഡിസ്
കുണ്ടറ
കോട്ടപ്പുറം ചൈതന്യ
(മൂന്നാം കിഴക്കതിൽ) യിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ പി.എ. ജോസഫിന്റെ ഭാര്യ ഗ്ലാഡിസ് (മോളമ്മ-68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയത്തിൽ. മകൾ: ബിന്ദു ജോസഫ് (സിംഗപ്പൂർ).
അഡ്വ. ശ്രീജ
കൊല്ലം
ആശ്രാമം നഗര്‍-57 വിളയ്ക്കാട്ട് വീട്ടില്‍ കെ .ബി. നന്ദകുമാറിന്റെ (റിട്ട. സബ്കോടതി) ഭാര്യ അഡ്വ. ശ്രീജ(49) നിര്യാതയായി. സംസ്കാരം 28ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തില്‍. മക്കള്‍: മീര, താര.
ഗണപതി ആചാരി
പട്ടാഴി
ഏറത്ത് വടക്ക് പട്ടമാർകുന്നിൽ വീട്ടിൽ ഗണപതി ആചാരി (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി അമ്മാൾ.മക്കൾ: രവിചന്ദ്രൻ, രഘുനാഥ്, രാജേശ്വരി. മരുമക്കൾ: ജ്യോതി, രമ്യ, രാജമൂർത്തി.
കൊല്ലം
01:17 AM Oct 26, 2019 | Deepika.com