കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിർമാണത്തിനു ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകിട്ടുന്നതിനു മുന്നോടിയായി പാലാ സബ് കോടതിയിൽ സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ ഭരണകൂടം കേസ് ഫയൽ ചെയ്യും. ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ പാട്ടക്കാലാവധി കഴിഞ്ഞ വിവിധ ജില്ലകളിലെ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാരുടെയും പ്ലീഡർമാരെയും യോഗം അടുത്ത മാസം സർക്കാർ വിളിച്ചുകൂട്ടും. എന്നാൽ, ചെറുവള്ളി വിമാനത്താവളം നിർമാണ നടപടി വേഗത്തിലാക്കാൻ യോഗത്തിനു മുൻപുതന്നെ കേസ് ഫയൽ ചെയ്യാനാണു നീക്കം.
2,560 ഏക്കർ ചെറുവള്ളി തോട്ടം ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണെന്നിരിക്കെ തോട്ടത്തിന്റെ ഉടമസ്ഥത സർക്കാരിനാണെന്നു തെളിയിക്കാൻ കേസ് തുടരാനാണ് മുൻപ് രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഹാരിസണ് കന്പനിയിൽനിന്നു ബിലീവേഴ്സ് ചർച്ച് വാങ്ങിയ ചെറുവള്ളി തോട്ടത്തിന്റെ അവകാശം തെളിയിച്ചു സ്ഥലം ഏറ്റെടുക്കാനുള്ള ആദ്യനടപടിയായി പാലാ കോടതിയിൽ ജില്ലാ പ്ലീഡർ സജി കൊടുവത്ത് കോട്ടയം ജില്ലാ കളക്ടർക്കും സർക്കാരിനുംവേണ്ടി അന്യായം ഫയൽ ചെയ്യുന്നത്.
ചെറുവള്ളി റബർ എസ്റ്റേറ്റ് കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല പഞ്ചായത്തുകളിൽപ്പെട്ടതിനാലാണു കോടതിയുടെ അധികാര പരിധിയുടെ അടിസ്ഥാനത്തിൽ പാലാ സബ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്.
കേസ് ഫയലിൽ സ്വീകരിച്ച ശേഷം എതിർകക്ഷികൾക്കു നോട്ടീസ് നൽകി നടപടി തുടരുകയോ ബിലീവേഴ്സ് ചർച്ചുമായി ചർച്ച നടത്തി സ്ഥലം സർക്കാർ വിലയ്ക്കെടുക്കുകയോ ചെയ്യാം. ഇതിനുള്ള ഒന്നാംഘട്ടം എന്ന നിലയിലാണ് ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ഫയൽ ചെയ്യുന്നത്. ചെറുവള്ളി തോട്ടം സംബന്ധിച്ച തർക്കങ്ങൾ പരിഹരിച്ചു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളത്തിനുള്ള നടപടി തുടങ്ങാനാണ് സർക്കാർ തീരുമാനം. സംസ്ഥാന വനംവകുപ്പും കേന്ദ്ര ഉപരിതല, പരിസ്ഥിതി വകുപ്പുകളുടെയും അനുമതിയോടെ വേണം നിർമാണം തുടങ്ങാൻ.
റെജി ജോസഫ്