തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷനെ ഉടൻ നിയമിക്കാൻ തീരുമാനം. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിനിധികൾ ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ശന്പള കമ്മീഷനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു.
a
a