പൊൻകുന്നം: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മണിമല മുക്കട എ.കെ.കവലയിൽ മേനാംതുണ്ടത്തിൽ എം. ഡി. ആനന്ദ് രാജ്(70)ആണ് മരിച്ചത്.
കഴിഞ്ഞ 17-ന് പകൽ ഒരു മണിക്ക് പാലാ-പൊൻകുന്നം റോഡിൽ കൊപ്രാക്കളത്ത് നടന്നു പോകവേ സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം.
പരിക്ക് കാര്യമാക്കാതെ മുക്കടയിലെ വീട്ടിലേക്ക് പോയ ആനന്ദിന് രാത്രി ഛർദി കലശലായതിനെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം.
അപകടത്തെ തുടർന്ന് കാര്യമായ പരിക്കില്ലാതിരുന്നതിനാൽ ആനന്ദും നാട്ടുകാരും വിവരം ശേഖരിക്കാതെ ഇടിച്ച സ്കൂട്ടർ പറഞ്ഞയച്ചിരുന്നു.
ആനന്ദിനെ ഇടിച്ച സ്കൂട്ടറിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും അന്വേഷണം നടത്തി വരുന്നതായും പൊൻകുന്നം പോലീസ് അറിയിച്ചു. ഭാര്യ: ലീലാമ്മ. സംസ്കാരം ഇന്ന് 10ന് മുക്കട രാജ്യസഭാ നഗറിൽ.