+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍​ഫാം- ക​ര്‍​ഷ​ക​വേ​ദി എം​പി, എം​എ​ല്‍​എ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: തോ​​ട്ടം പു​​ര​​യി​​ടം വി​​ഷ​​യ​​ത്തി​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, മീ​​ന​​ച്ചി​​ല്‍ താ​​ലൂ​​ക്കു​​ക​​ളി​​ലെ റീ​​സ​​ര്‍​വേ അ​​പാ​​ക​​ത​​യി​​ല്‍ വ​​ന്നു​​പോ​​യ ഗു​​രു​​ത​​ര​​മാ​
ഇ​ന്‍​ഫാം- ക​ര്‍​ഷ​ക​വേ​ദി എം​പി,  എം​എ​ല്‍​എ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: തോ​​ട്ടം - പു​​ര​​യി​​ടം വി​​ഷ​​യ​​ത്തി​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, മീ​​ന​​ച്ചി​​ല്‍ താ​​ലൂ​​ക്കു​​ക​​ളി​​ലെ റീ​​സ​​ര്‍​വേ അ​​പാ​​ക​​ത​​യി​​ല്‍ വ​​ന്നു​​പോ​​യ ഗു​​രു​​ത​​ര​​മാ​​യ തെ​​റ്റി​​നെ തി​​രു​​ത്താ​​ന്‍ ഇ​​ന്‍​ഫാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന പ​​രി​​ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​ശ്‌​​ന​​ബാ​​ധി​​ത മേ​​ഖ​​ല ഉ​​ള്‍​പ്പെ​​ടു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലെ എം​​പി​​മാ​​രാ​​യ ആ​​ന്‍റോ ആ​​ന്‍റ​​ണി, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍, ജോ​​സ് കെ. ​​മാ​​ണി, എം​​എ​​ല്‍​എ​​മാ​​രാ​​യ മാ​​ണി സി. ​​കാ​​പ്പ​​ന്‍, പി.​​സി. ജോ​​ര്‍​ജ്, ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് എ​​ന്നി​​വ​​രും ഇ​​ന്‍​ഫാ​​മി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ല്‍, ഇ​​ന്‍​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍, സ​​മ​​ര​​സ​​മി​​തി ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ജോ​​ജി വാ​​ളി​​പ്ലാ​​ക്ക​​ല്‍, ചെ​​യ​​ര്‍​മാ​​ന്‍ ടോ​​മി സ്‌​​ക​​റി​​യ ഐ​​ക്ക​​ര, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ല്‍, ഏ​​ബ്രാ​​ഹം തോ​​മ​​സ്, മാ​​ത്യു മാ​​മ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ർ ഇ​​ന്ന് പാ​​റ​​ത്തോ​​ട് മ​​ല​​നാ​​ട് ഡ​​വ​​ല​​പ്‌​​മെ​​ന്‍റ് സൊ​​സൈ​​റ്റി കോ​​ണ്‍​ഫറ​​ന്‍​സ് ഹാ​​ളി​​ല്‍ വി​​ശ​​ദ​​മാ​​യ ച​​ര്‍​ച്ച​​യും കൂ​​ടി​​ക്കാ​​ഴ്ച​​യും ന​​ട​​ത്തും.

വി​​ഷ​​മ​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന ക​​ര്‍​ഷ​​ക​​രു​​ടെ അ​​വ​​സ്ഥ​​ക​​ള്‍ പ​​ങ്കു​​വ​​യ്ക്കും. തോ​​ട്ടം - പു​​ര​​യി​​ടം വി​​ഷ​​യ​​ത്തി​​ലെ പ്ര​​തി​​സ​​ന്ധി​​യും പ​​രി​​ഹാ​​ര മാ​​ര്‍​ഗ​​ങ്ങ​​ളും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും ക​​ര്‍​ഷ​​ക​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും അ​​ട​​ങ്ങി​​യ നി​​വേ​​ദ​​നം കൈ​​മാ​​റും. 28ന് ​​തു​​ട​​ങ്ങു​​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഈ ​​വി​​ഷ​​യം സ​​ഭ​​യു​​ടെ മു​​മ്പി​​ല്‍ കൊ​​ണ്ടു​​വ​രാ​നും നി​​ല​​വി​​ലെ നി​​യ​​മ​​വ്യ​​വ​​സ്ഥ​​യി​​ലെ അ​​പാ​​ക​​ത​​ക​​ളും പു​​തി​​യ നി​​ര്‍​ദേ​​ശ​​ങ്ങ​​ളും ഒ​​റ്റ​​ക്കെ​​ട്ടാ​​യി സ​​ഭ​​യി​​ല്‍ ഉ​​ന്ന​​യി​​ക്കാ​​ന്‍ ഈ ​​സ​​മ്മേ​​ള​​നം പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​കു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.

ഇ​​ന്ന​​ലെ കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ല്‍ ന​​ട​​ത്തി​​യ നി​​യ​​മ​​സ​​ഭ​​യു​​ടെ ഹ​​ര്‍​ജി​​ക​​ള്‍ സം​​ബ​​ന്ധി​​ച്ചു തെ​​ളി​​വെ​​ടു​​പ്പു സ​​മി​​തി​​യി​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ കെ.​​ബി. ഗ​​ണേ​​ഷ്‌​​കു​​മാ​​ര്‍, അം​​ഗ​​ങ്ങ​​ളാ​​യ ആ​​ര്‍. രാ​​മ​​ച​​ന്ദ്ര​​ന്‍, രാ​​ജു ഏ​​ബ്ര​​ഹാം, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. സു​​ധീ​​ര്‍​ബാ​​ബു ജി​​ല്ല​​യി​​ലെ വി​​വി​​ധ വ​​കു​​പ്പു ത​​ല​​വ​​ന്മാ​​ര്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന സ​​മി​​തി​​യു​​ടെ മു​​മ്പാ​​കെ ഇ​​ന്‍​ഫാം ക​​ര്‍​ഷ​​ക​​വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നി​​വേ​​ദ​​നം ന​​ല്‍​കി. ഇ​​ന്‍​ഫാം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ എ​​ബ്രാ​​ഹം തോ​​മ​​സ് പ​​ന്തി​​രു​​വേ​​ലി​​ല്‍, ജ​​യി​​സ​​ണ്‍ ചെ​​മ്പ്‌​​ളാ​​യി​​ല്‍, ഷാ​​ബോ​​ച്ച​​ന്‍ മു​​ള​​ങ്ങാ​​ശേ​​രി എ​​ന്നി​​വ​​ര്‍ നി​​വേ​​ദ​​ക ​സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.