തൃശൂർ: കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലേക്കു ഡീൻമാരായി ഏഴുപേരെ നിയോഗിച്ചു. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (കഥകളി/ഡാൻസ് തിയറ്റർ), ഉഷ നങ്ങ്യാർ (കൂടിയാട്ടം/ക്ലാസിക്കൽ തിയറ്റർ), കലാമണ്ഡലം സുഗന്ധി (മോഹിനിയാട്ടം/നൃത്തം), ഡോ. ആർ. ശ്രീലേഖ (സംഗീതം), കരിയന്നൂർ നാരായണൻ നമ്പൂതിരി (വാദ്യം), ബി. കേരളവർമ (ഭാഷ), ഡോ. സുനിൽ പി. ഇളയിടം (ലാവണ്യശാസ്ത്രവും കലാചരിത്രവും) എന്നിവരെയാണ് നിയമിച്ചത്. ഫാക്കൽറ്റി ഡീൻമാരുടെ കാലാവധി അവസാനിച്ചതിനാലാണ് പുതിയ നിയമനം.
ഇവരിൽനിന്നു കരിയന്നൂർ നാരായണൻ നമ്പൂതിരി, ഉഷ നങ്ങ്യാർ എന്നിവരെ ഭരണസമിതിയിലേക്ക് നോമിനേറ്റ്ചെയ്തു. 2019 ലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ അനുസരിച്ച് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ റൊട്ടേഷൻ വ്യസ്ഥയിലാണ് നിയമനം.