കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ദക്ഷിണേന്ത്യൻ കൗണ്‍സിലിന്റെ 51ാമത് വാർഷിക സമ്മേളനം അടുത്ത മാസം കൊച്ചിയിൽ നടക്കും.
ബോൾഗാട്ടി ലുലു കണ്വൻഷൻ സെന്ററിൽ 18, 19 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ 3000ഓളം ചാർട്ടേഡ് അക്കൗണ്ടന്റുമാർ പങ്കെടുക്കും. ആദായനികുതി, ജിഎസ്ടി, കന്പനി നിയമങ്ങൾ, അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്സ് എന്നീ വിഷയങ്ങളിൽ പ്രഗല്ഭർ പ്രബന്ധം അവതരിപ്പിക്കും. കേന്ദ്ര -സംസ്ഥാന മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാ അംഗങ്ങൾ, വ്യവസായ, വാണിജ്യ വ്യാപാര മേഖലയിലുളള പ്രമുഖർ തുടങ്ങിയവരും സമ്മേളനത്തിന്റെ ഭാഗമാകും.