തോമസ്
മാലക്കല്ല്
റേഷൻ വ്യാപാരി ചെരുന്പച്ചാലിലെ മൈക്കുഴിയിൽ തോമസ് (ബെന്നി-54) നിര്യാതനായി. സംസ്കാരം ഇന്നു പത്തിനു മാലക്കല്ല് ലൂർദ്ദ് മാത ദേവാലയത്തിൽ. ഭാര്യ: മിനി തോമസ്. മക്കൾ: ആശിഷ്, അഭിലാഷ്, നിമിഷ (സെന്റ് ജോസഫ് കോളജ്, ബംഗളുരു). സഹോദരങ്ങൾ: ചാക്കോ, അന്നമ്മ, മേരി, ലീല, എൽസ.
ജോസഫ്
കൊന്നക്കാട്
പാമത്തട്ട് വലിയപറമ്പിൽ ജോസഫ് (75) നിര്യാതനായി. സംസ്കാരം ഇന്ന് 8.30 ന് കൊന്നക്കാട് സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: ലീല. മക്കൾ: ബിനു, ബിന്ദു, ബിൻസി. മരുമക്കൾ: മജിഷ, ഷിനോജ്, ഗാനേഷ്.
ഭാരതി
വെള്ളരിക്കുണ്ട്
മുൻ പഞ്ചായത്ത് സെക്രട്ടറി പുങ്ങംചാലിലെ ഗംഗാധരൻ ബാലിക്കടക്കാന്റെ ഭാര്യ ഭാരതി (ബേബി-60) നിര്യാതയായി. മക്കൾ: ശ്രുതി, ശ്രീജിത്ത്. മരുമകൻ: സുധാകരൻ (കൊടവലം).
കുഞ്ഞമ്പു
കാഞ്ഞങ്ങാട്
എഐടിയുസി ജില്ലാ കമ്മിറ്റി അംഗവും സെക്യുരിറ്റി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റുമായ മടിക്കൈ ദുർഗാക്ഷേത്രത്തിനടുത്തെ കെ.വി.കുഞ്ഞമ്പു (58) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: സുനിൽകുമാർ, സുജിത്കുമാർ. മരുമകൾ: അഞ്ജലി.സഹോദരങ്ങൾ: ഓമന, കൃഷ്ണൻ, നാരായണൻ.
രാമൻ
കാസർഗോഡ്
വിദ്യാനഗർ നെലക്കള അയ്യപ്പഭജന മന്ദിരത്തിനു സമീപത്തെ ടി.ജി.രാമൻ (62) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: മണി, മുരളീകൃഷ്ണൻ, ജോഷ്മ, ജ്യോതി, രേവതി, ഭാഗ്യ. മരുമക്കൾ: അനുഷ(ബദിയഡുക്ക), രതീഷ് (കൊയിലാണ്ടി). സഹോദരങ്ങൾ: ബേബി, നാരായണൻ.
കൃഷ്ണൻ
തൃക്കരിപ്പൂർ
വൈക്കത്തെ പനക്കീൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കമലാക്ഷി (നളിനി). മകൻ: വി.വി. ബിജു. സഹോദരങ്ങൾ: തമ്പായി, രമണി, രാജൻ (മഞ്ചേശ്വരം ഗോവിന്ദപൈ കോളജ്), പരേതനായ ചന്ദ്രൻ.
കാസര്ഗോഡ്
10:14 PM Oct 25, 2019 | Deepika.com