തിരുവനന്തപുരം: അരൂരിൽ നിന്ന് ഷാനിമോൾ ഉസ്മാൻ വിജയിച്ചപ്പോൾ യുഡിഎഫിന് നിയമസഭയിൽ വനിതാ പ്രാതിനിധ്യം. കഴിഞ്ഞ തവണ മാനന്തവാടിയിൽ നിന്നു മത്സരിച്ച് വിജയിച്ച പി.കെ. ജയലക്ഷ്മി ഇക്കുറി മത്സരിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഈ നിയമ സഭയിൽ യുഡിഎഫിന് വനിതാ എംഎൽഎമാർ ആരുമുണ്ടായിരുന്നില്ല.
ഇടതുപക്ഷത്തു രണ്ടു വനിതാ മന്ത്രിമാരും നിരവധി വനിതാ എംഎൽഎമാരും ഉള്ളപ്പോൾ സഭയ്ക്കുള്ളിൽ യുഡിഎഫിനു വനിതാ എംഎൽഎമാർ ഇല്ലാത്തത് കുറവായി പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ഇടതുപക്ഷത്തു രണ്ടു വനിതാ മന്ത്രിമാരും നിരവധി വനിതാ എംഎൽഎമാരും ഉള്ളപ്പോൾ സഭയ്ക്കുള്ളിൽ യുഡിഎഫിനു വനിതാ എംഎൽഎമാർ ഇല്ലാത്തത് കുറവായി പലരും ചൂണ്ടിക്കാട്ടിയിരുന്നു.