+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​ർ​ക്ക​്മാ​ൻ​സ് സം​രം​ഭ​ക അ​വാ​ർ​ഡ് ആ​ൻ​സ് ഗ്രൂ​പ്പി​നും അ​സി​മോ​വ് റോ​ബോ​ട്ടി​ക്സി​നും

ച​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: ര​​​​​ജ​​​​​ത ജൂ​​​​​ബി​​​​​ലി വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന എ​​​​​സ്ബി കോ​​​​​ള​​​​​ജ് എം​​​​​ബി​​​​​എ ഡി​​​​​പ്പാ​​​​​ർ​​​​​ട്
ബെ​ർ​ക്ക​്മാ​ൻ​സ് സം​രം​ഭ​ക അ​വാ​ർ​ഡ് ആ​ൻ​സ് ഗ്രൂ​പ്പി​നും അ​സി​മോ​വ് റോ​ബോ​ട്ടി​ക്സി​നും
ച​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: ര​​​​​ജ​​​​​ത ജൂ​​​​​ബി​​​​​ലി വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന എ​​​​​സ്ബി കോ​​​​​ള​​​​​ജ് എം​​​​​ബി​​​​​എ ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മി​​​​​ക​​​​​ച്ച വ്യ​​​​​വ​​​​​സാ​​​​​യ സം​​​​​രം​​​​​ഭ​​​​​ക​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന 24-ാമ​​​​​ത് ബെ​​​​​ർ​​​​​ക്ക് എം​​​​​പ്ര​​​​​സാ​​​​​രി​​​​​യോ അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് ആ​​​​​ൻ​​​​​സ് ബേ​​​​​ക്ക​​​​​റി ആ​​​​​ൻ​​​​​ഡ് ക​​​​​ണ്‍​ഫെ​​​​​ക്ഷ​​​​​ന​​​​​റി സ്ഥാ​​പ​​​​​ക​​​​​യാ​​​​​യ അ​​​​​ന്ന​​​​​മ്മ ജോ​​​​​സ​​​​​ഫ് കൊ​​​​​ട്ടു​​​​​കാ​​​​​പ്പ​​​​​ള്ളി അ​​​​​ർ​​​​​ഹ​​​​​യാ​​​​​യി.

നാ​​​​​ളെ രാ​​​​​വി​​​​​ലെ 11ന് ​​​​​മാ​​​​​ർ കാ​​​​​വു​​​​​കാ​​​​​ട്ട് ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല അ​​​​​വാ​​​​​ർ​​​​​ഡ് സ​​​​​മ്മാ​​​​​നി​​​​​ക്കും. സി.​​​​​എ​​​​​ഫ് തോ​​​​​മ​​​​​സ് എം​​​​​എ​​​​​ൽ​​​​​എ മു​​​​​ഖ്യാ​​​​​തി​​​​​ഥി ആ​​​​​യി​​​​​രി​​​​​ക്കും.

മി​​​​​ക​​​​​ച്ച ന​​​​​വ​​​​​ സം​​​​​ര​​​​​ഭ​​​​​ക​​​​​ർ​​​​​ക്കാ​​​​​യി ന​​​​​ല്കു​​​​​ന്ന അ​​​​​വാ​​​​​ർ​​​​​ഡ് അ​​​​​സി​​​​​മോ​​​​​വ് റോ​​​​​ബോ​​​​​ട്ടി​​​​​ക്സ് മേ​​​​​ധാ​​​​​വി റ്റി.​​​​​ജ​​​​​യ​​​​​കൃ​​​​​ഷ്ണ​​​​​നു സ​​​​​മ്മാ​​​​​നി​​​​​ക്കും. ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന്‍റെ ര​​​​​ജ​​​​​ത ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു പൂ​​​​​ർ​​​​​വ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ലെ വ്യ​​​​​വ​​​​​സാ​​​​​യ സം​​​​​രം​​ഭ​​​​​ക​​​​​ൻ ജോ​​​​​ബി​​​​​ൻ പി. ​​​​​ജോ​​​​​ബി​​​​​നെ (ഇ​​​​​ആ​​ൻ​​ഡ്എ കം​​ബോ​​​​​ണ​​​​​ന്‍റ്സ് മേ​​​​​ധാ​​​​​വി) ആ​​​​​ദ​​​​​രി​​​​​ക്കും. കോ​​​​​ള​​​​​ജ് മാ​​​​​നേ​​​​​ജ​​​​​ർ മോ​​​​​ണ്‍.​​​​​തോ​​​​​മ​​​​​സ് പാ​​​​​ടി​​​​​യ​​​​​ത്ത്, പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഡോ. ​​​​​ജേ​​​​​ക്ക​​​​​ബ് മാ​​​​​ത്യു, ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​സ്റ്റീ​​​​​ഫ​​​​​ൻ മാ​​​​​ത്യു​​​​​സ്, ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് മേ​​​​​ധാ​​​​​വി സി​​​​​ബി ജോ​​​​​സ​​​​​ഫ് കെ, ​​​​​അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രാ​​​​​യ ബി​​​​​ൻ​​​​​സാ​​​​​യി സെ​​​​​ബാ​​​സ്റ്റ്യ​​​​​ൻ, മെ​​​​​ർ​​​​​ളി​​​​​ൻ ജോ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​ക്കും.

രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തു മു​​​​​ത​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ബി​​​​​സി​​​​​ന​​​​​സ് പ്ലാ​​​​​ൻ മ​​​​​ത്സ​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ക്കും. പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​സ്റ്റീ​​​​​ഫ​​​​​ൻ മാ​​​​​ത്യു​​​​​സ്, ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് മേ​​​​​ധാ​​​​​വി ഡോ. ​​​​​സി​​​​​ബി ജോ​​​​​സ​​​​​ഫ്, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രാ​​​​​യ ബി​​​​​ൻ​​​​​സാ​​​​​യി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ, മെ​​​​​ർ​​​​​ളി​​​​​ൻ ബി​​​​​ജോ​​​​​സ​​​​​ഫ്, ജെ​​​​​ഫി​​​​​ൻ ജോ​​​​​സ​​​​​ഫ്, വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​യ നേ​​​​​ഹാ സി​​​​​ബി, അ​​​​​ശ്വ​​​​​തി വി​​​​​നോ​​​​​ദ് എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.