കോട്ടയം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ട് തടയാനുള്ള പദ്ധതികൾക്കു സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനതു ഫണ്ട് ഉപയോഗിച്ച് മിന്നൽ പ്രളയം മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികൾക്കു രൂപം നൽകാൻ എളുപ്പമല്ല.
യുഡിഎഫ് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ അനന്ത പദ്ധതി മാതൃകയാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രധാന നഗരങ്ങൾക്കുവേണ്ടി അടിയന്തരമായി പദ്ധതി തയാറാക്കി നടപ്പാക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനതു ഫണ്ട് ഉപയോഗിച്ച് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിലുളള പ്രായോഗിക, സാന്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതി തയാറാക്കി അടിയന്തരമായി നടപ്പാക്കാൻ തയാറാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.