കോട്ടയം: മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ടിനു ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നടത്താനുള്ള തീരുമാനത്തിൽനിന്നു സർക്കാർ പിന്മാറണമെന്നു ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു. പൊതു അവധി ദിനങ്ങളിൽ സാധാരണയായി സർക്കാർ പരിപാടികൾ സംഘടിപ്പിക്കാറില്ല. എന്നാൽ, പ്രധാനപ്പെട്ട ഇത്തരമൊരു യോഗത്തിന് ഈ ദിവസംതന്നെ തെരെഞ്ഞെടുത്തതു മന്നത്തോടുള്ള അനാദരവായി കാണേണ്ടതാണെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.