താനിപ്പോൾ ഒരു കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലാണെന്ന് ഭാവന. ഇൻസ്റ്റാഗ്രാമിൽ സജീവമായ നടി പുതിയ ലുക്കിലുളള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇൻസ്പെക്ടർ വിക്രം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്ന് ഭാവന കുറിക്കുന്നു.
നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകൻ. വിക്യത്ത് വി ആർ നിർമിക്കുന്നു. പ്രജ്വൽ ദേവ്രാജ്, രഘു മുഖർജി തുടങ്ങിയവരാണ് അഭിനേതാക്കൾ. ആക്ഷനും പ്രണയവും ഇടകലർന്ന ചിത്രത്തിലെ ടീസറും ഗാനങ്ങളുമെല്ലാം നേരത്തെ തരംഗമായിരുന്നു.