കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് റെയില്‍വെ ലൈന്‍ നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള മൂലമ്പിള്ളി പാക്കേജ് നടപ്പാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിനോടു സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചു. 2008ല്‍ കുടിയൊഴിപ്പിക്കപ്പെട്ട എളമക്കര സ്വദേശി കെ.എന്‍. സാബു ഉള്‍പ്പെടെ 46 പേരുടെ ഹര്‍ജിയിലാണ് നിര്‍ദേശം. 11 വര്‍ഷം പിന്നിട്ടിട്ടും പാക്കേജ് നടപ്പാക്കിയില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ഓരോ കുടുംബത്തിനും കാക്കനാട്ട് 3.75 സെന്റ് വീതം വെള്ളക്കെട്ടുള്ള ചതുപ്പാണ് അനുവദിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇവിടെ കെട്ടിട നിര്‍മാണം സാധ്യമല്ല. റോഡ്, വെള്ളം, ഡ്രെയിനേജ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളില്ല. ഇതു ചൂണ്ടിക്കാട്ടി 2014 നവംബറില്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും നടപടിയില്ല. മൂലമ്പിള്ളി പാക്കേജ് കാലതാമസം കൂടാതെ നടപ്പാക്കണം, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ നല്കിയ നിവേദനം തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കണം, വാടകയിനത്തില്‍ 5,000 രൂപ നല്‍കാമെന്ന വാഗ്ദാനം 2012 മുതലുള്ള കുടിശികയുള്‍പ്പെടെ നല്‍കണം തുടങ്ങിയ ആവശ്യങ്ങൾ ഹര്‍ജി പറയുന്നു.
പാക്കേജില്‍ ഉറപ്പ് നൽകിയിരുന്നവ
* സെന്റിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം.
* വീടു നിര്‍മിക്കാന്‍ ഭൂമി കണ്ടെത്തി നല്‍കും വരെ പ്രതിമാസം 5000 രൂപ വാടക.
* കുടുംബത്തില്‍ ഒരാള്‍ക്ക് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ജോലി.
* അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ നാലു സെന്റ് സ്ഥലം വീതം നല്‍കും.
* ഈ സ്ഥലത്ത് വീടു നിര്‍മാണത്തിനുള്ള പൈലിംഗിനായി 75,000 രൂപ വീതം.
* നഷ്ടപരിഹാരത്തുകയ്ക്ക് നികുതി ഒഴിവാക്കും.