വാഴക്കുളം: മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് തടികയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞു, യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30ന് വേങ്ങച്ചുവട് സീതപ്പടിയിലായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തുനിന്ന് വാഴക്കുളത്തിനു തടി കയറ്റി വരികയായിരുന്ന പിക്കപ്പ് മൂവാറ്റുപുഴ ഭാഗത്തു നിന്നു വരികയായിരുന്ന മാരുതി കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണംവിട്ട പിക്കപ്പ് കാറിനു മുകളിലേക്കു ചെരിയുകയായിരുന്നു. തടിയുൾപ്പെടെ മുകളിലേക്ക് വീണതോടെ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർക്ക് നിസാര പരിക്കേറ്റു.