ആളൂർ: അഖില കേരള ബൈബിൾ ക്വിസ് മത്സരം ദാബാർ 2019 ൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ എടക്കുന്ന് ഇടവകാംഗങ്ങളായ എൽസ ജോയ്, സോഫി ജോസഫ് എന്നിവർ ഒന്നാം സ്ഥാനം നേടി. പാലാ രൂപതയിലെ മുത്തോലപുരം ഇടവകയിലെ ഗ്രേസി പോൾ-മേരി പോൾ ടീമിനാണ് രണ്ടാംസ്ഥാനം. എറണാകുളം - അങ്കമാലി അതിരൂപതയിലെ കിടങ്ങൂർ ഇടവകാംഗങ്ങളായ സോളി ജിയോ-ജീന ജയിംസ് ടീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഇരിങ്ങാലക്കുട രൂപത തൂമ്പാക്കോട് ഇടവകാംഗങ്ങളായ ലില്ലി ജോസ്-ബീന ഡേവിസ്, തൃശൂർ അതിരൂപത വരടിയം ഇടവകയിലെ ഷൈജി ഡെന്നി-മരത്താക്കര ഇടവകയിലെ റൂബി ജോർജ്, ഇരിങ്ങാലക്കുട രൂപത ദയാനഗർ ഇടവക ബെനറ്റ പീറ്റർ-എയ്ഞ്ചൽ ജോണ് ടീമുകൾ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കു ഡിസംബറിൽ നടക്കുന്ന കേരളസഭ കുടുംബസംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ കേരളസഭ അസോസിയേറ്റ് മാനേജിംഗ് എഡിറ്റർ ഫാ. ലിജു മഞ്ഞപ്രക്കാരൻ വിതരണം ചെയ്തു.