താമരശേരി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ (43) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശ പോലീസ് സ്റ്റേഷന് സിഐ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ ഇന്നു താമരശേരി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടും. സിലി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് ഇന്നലെ താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) അനുമതി നല്‍കിയിരുന്നു.
റോയ് വധക്കേസിലെ പ്രതികളായ ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു എന്ന ഷാജി(44) എന്നിവരാണ് സിലി വധക്കേസിലെയും ഒന്നും രണ്ടും പ്രതികള്‍. ഇതില്‍ ജോളിയുടെ അറസ്റ്റ് മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
റോയി വധക്കേസില്‍ ജോളിയെയും എം.എസ്.മാത്യുവിനെയും പ്രജുകുമാറിനെയും താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യില്‍ ഇന്നലെ ഹാജരാക്കി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവുന്നതിനാല്‍ ഇന്നു വീണ്ടും കൊടതിയില്‍ ഹാജരാക്കും . പ്രതികളുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.
എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ചോദിച്ചപ്പോള്‍ മാത്യു മാത്രമാണു പ്രതികരിച്ചത്. തനിക്കു മാനസികമായി പ്രയാസമുണ്ടെന്ന് മാത്യു പറഞ്ഞു. ജോളി പരാതി ഇല്ലെന്നു തലയാട്ടി. പ്രജുകുമാര്‍ ഒന്നും പ്രതികരിച്ചില്ല. കോടതിയിലേക്കു പ്രതികള്‍ കയറിവരുമ്പോള്‍ അഭിഭാഷകര്പ്രതികളോട് സംസാരിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കോടതിയുടെ അനുവാദമില്ലാത്തെ സംസാരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നു കോടതി അനുമതിയോടെ പത്തു മിനിട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസാരിച്ചു.